പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്നലെ ‘ലൂസിഫര്‍ 2’ സിനിമയെ സംബന്ധിച്ച് മോഹന്‍ലാലും പൃഥ്വിരാജും കണ്ടുമുട്ടിയതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എല്‍ 2’ എന്ന കുറിപ്പോടെ ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന ചിത്രമായിരുന്നു അത്. ഇരുതാരങ്ങളുടെയും കൂടിക്കാഴ്ചയില്‍ എന്തിനെക്കുറിച്ചാണ് ഇരുവരും കൂടുതല്‍ സംസാരിക്കുന്നതെന്നും സുപ്രിയ പറയുന്നുണ്ട്.
ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ചാണ് എപ്പോഴും ആലോചിക്കുന്നതും സംസാരിക്കുന്നതും. ഡ്രെെവിംഗ് ലൈസന്‍സ് തരംഗമാകുന്നതിനിടയിലും ഇതാണ് സ്ഥിതിയെന്നും സുപ്രിയ കുറിച്ചു. ‘ എമ്പുരാന്’ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രത്തേക്കുറിച്ച് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് ചോദിച്ചപ്പോള്‍ പറഞ്ഞത് അതേക്കുറിച്ച് ചോദിക്കേണ്ടത് തിരക്കഥാകൃത്ത് മുരളീഗോപിയോടാണെന്നാണ്. മുരളി ഗോപി എന്നാണോ തനിക്ക് തിരക്കഥ കൈമാറുന്നത് അതിന്റെ ആറാംമാസംമുതല് സിനിമ ചിത്രീകരിക്കാന്‍ തുടങ്ങുമെന്നാണ് പൃഥ്വി പറഞ്ഞത്. നിലവില്‍ പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് മുരളി ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: