21 വയസ്സിന് താഴെയുള്ള ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ നവാഗത സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അണിയിച്ചൊരുക്കുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷണ കഥാചിത്രമാണ് ‘ട്രാൻസിഷൻ’. മോണോക്രോം രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മധുരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ ഒരു യുവാവ് കണ്ടു മറയുന്ന വ്യക്തികളേയും സന്ദർഭങ്ങളേയും ജീവിതവുമായി കോർത്തിണക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഖിൽ പ്രസന്നകുമാർ നായകനാകുന്ന ചിത്രത്തിൽ മേഘ പ്രിയ, ശ്രീകുമാർ നായർ, രഘു ചുളളിമാനൂർ, കൃഷ്ണകാന്ത്, മണി തുടങ്ങിയവർ അഭിനയിക്കുന്നു.
കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ് , മണി ,ശ്രീകുമാർ ,മഹേഷ് കുമാർ, രഘു ചുള്ളിമാനൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ആനന്ദ് സീതാരാമന്റേതാണ് സംഗീതം. പ്രശസ്ത സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തിന്റെ മകനാണ് കൃഷ്ണനുണ്ണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: