ന്യൂയോർക്ക്: 2020 ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ ന്യൂയോർക്കിൽ വെച്ച് നടത്തുന്ന ഗ്ലോബൽ നായർ സംഗമം കണ്‍വന്‍ഷന്റെ ചെയർമാൻ ആയി ശബരിനാഥ് നായരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് സുനിൽ നായർ അറിയിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ ഏറെയായി അമേരിക്കയിൽ കല സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ് ശബരിനാഥ് നായർ.
എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ കൺവെൻഷനിലെയും സജീവ സാന്നിധ്യം ആയിരുന്നു ശബരി നായർ. വളരെയധികം നാടകങ്ങളും ഷോർട് ഫിലിമുകളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരി ഒരു സമുഖ്യ പ്രവർത്തകൻ കൂടിയാണ്. കേരള കൾച്ചറൽ അസോസിയേഷൻ, മഹിമ, ഫൊക്കാന എന്നെ സംഘടനകളിൽ നിരവധി തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാന ജോയിന്റ് സെക്രട്ടറിയായും മഹിമയുടെ സ്ക്രെട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ഫൊക്കാനയുടെ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന നായർ മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ന്യൂയോർക്ക് തയാറെടുക്കുബോൾ കണ്‍വന്‍ഷന്റെ വിജയത്തിനും കുറ്റമറ്റതായ കണ്‍വന്‍ഷന്റെ നടത്തിപ്പിനും വേണ്ടി ശബരി നായരുടെ പ്രവർത്തങ്ങൾക്ക് കഴിയുമെന്ന് നാഷണൽ കമ്മിറ്റി അംഗങ്ങളായ രേവതി നായർ, അപ്പുകുട്ടൻ പിള്ളൈ, ജയപ്രകാശ് നായർ, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായർ, മനോജ് പിള്ള, വിമൽ നായർ, കിരൺ പിള്ളൈ, സന്തോഷ് നായർ, പ്രസാദ് പിള്ളൈ, ഡോ. ശ്രീകുമാർ നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായർ, നാരായൺ നായർ, ജയകുമാർ പിള്ളൈ എന്നിവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വാനംപാടി കെ. എസ്. ചിത്ര വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ഈ കൺവെൻഷനിൽ മല്ലിക സുകുമാരൻ, നവ്യ നായർ, പ്രിയങ്ക നായർ, അശ്വതി നായർ, ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാർ, മുകുന്ദൻ തുടങ്ങി സനിമ രംഗത്തെ പ്രഗൽഫർ ഇതിനോടകംതന്നെ കൺവെൻഷന് ആശംസ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: