തിരുവനന്തപുരം: മൂന്നാമത് സത്യജിത്ത് റേ ഇന്റർ നാഷനൽ ഷോർട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിൽ ജനം ടിവിക്ക് പുരസ്ക്കാരം. മികച്ച ചലച്ചിത്ര പരിപാടിയുടെ അവതാരകനായി ടാക്കീസ് ടോക്കിന്റെ നിർമ്മാതാവും അവതാരകനുമായ കെ.പി സുരേഷ് കുമാറിനെ തെരഞ്ഞെടുത്തു.
സുജാത മോഹൻ, മധുപാൽ, പ്രൊഫ അലിയാർ, കാവാലം ശ്രീകുമാർ തുടങ്ങി ഇരുപത്തഞ്ചോളം പേർ വിവിധ വിഭാഗങ്ങളിലായി പുരസ്ക്കാരത്തിന് അർഹരായി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരിയത്ത്, രാധാകൃഷ്ണൻ മംഗലത്ത്, കാര്യവട്ടം ശ്രീകണ്ഠൻ നായർ ,അനിത പ്രസന്നൻ, ഡോ ശ്രീദേവി നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അടുത്ത മാസം ആറിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പുരസ്ക്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: