തിരുവനന്തപുരം: അമ്പതു വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിച്ചാല്‍ അവിടത്തെ പൗരത്വം നേടിയെടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. സംഘടിത മുസ്ലിം വോട്ട് ബാങ്കിന് വേണ്ടി ദേശവിരുദ്ധതയ്‌ക്ക് കളമൊരുക്കി കൊടുക്കുകയാണ് ഇടതു, വലതു മുന്നണികള്‍ കേരളത്തിലുടനീളം ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് മുസ്ലിം ജനതയെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തി അവരുടെ വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഒരു പൗരന്റെയും പൗരത്വമില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഒരേ അവകാശമാണ് ഭരണഘടന നിയമം. തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹങ്ങള്‍ വസ്തുത മനസ്സിലാക്കിത്തുടങ്ങി. ചെന്നിത്തല ഗാന്ധിയുടെ ലക്ഷ്യം അടുത്ത മുഖ്യമന്ത്രി പദമാണ്. ഹരിപ്പാട് നിന്ന് മാറി ചെന്നിത്തല മലപ്പുറത്ത് മത്സരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന ഗവര്‍ണര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കിയുള്ള ഫെറ്റോ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും അദ്ദേഹം ചൊല്ലി കൊടുത്തു.
ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എന്‍. രമേശ്, വിവിധ സംഘടനാ നേതാക്കളായ ബി. ജയപ്രകാശ്, മിഥുന്‍ലാല്‍, റ്റി.ഐ. അജയകുമാര്‍, സുധാകരന്‍ നായര്‍, മന്‍മഥന്‍പിള്ള, സജീവ് തങ്കപ്പന്‍, അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഫെറ്റോ നേതാക്കളായ ബി. മനു, എ. അനില്‍കുമാര്‍, കെ.കെ. ശ്രീകുമാര്‍, ആര്‍. ശ്രീകുമാരന്‍, പി.എന്‍. രാജേഷ്, കെ.പി. പ്രദീപ്, എസ്. വിനോദ് കുമാര്‍, പാക്കോട് ബിജു, ഡി.ആര്‍. അനില്‍, പി. അയ്യപ്പന്‍, നേമം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയ പൗരത്വ ബില്ലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ടി.പി. സെന്‍കുമാര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
















