തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അങ്ങയേറ്റം അവഹേളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത മുസ്ലിം യുവതി ഒടുവില്‍ മാപ്പുമായി രംഗത്ത്. തലശേരി സ്വദേശിനിയായ യുവതിയാണ് മാപ്പുമായി എത്തിയത്. താനും കുടുംബവുമായി കളിച്ച വീഡിയോ എങ്ങനെയോ വൈറലായതാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. വീഡിയോ പുറത്തുപോയത് എങ്ങനെ ആണെന്ന് അറിയില്ല. ഇന്ത്യയില്‍ ആണ് ജനിച്ചതും വളര്‍ന്നതും ഇന്ത്യയോട് ബഹുമാനമാണ്. മോദിയേയും അമിത് ഷായേയും പറ്റി പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും യുവതി.
അതേസമയം, മോദിയേയും അമിത് ഷായേയും അവഹേളിച്ചുള്ള യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. ഇരുവരുടേയും പിതാക്കന്‍മാര്‍ക്കു നേരേയും ആക്ഷേപം ഉണ്ടായി. ഇവരുടെ എല്ലാം പിന്‍തലമുറക്കാര്‍ മുസ്ലിം ആണെന്നും എല്ലാവരും ആദമിന്റേയും ഹൗവയുടേയും മക്കളാണെന്നും യുവതി ആക്ഷേപിക്കുന്നു. ദജ്ജാല്‍ വരുമെന്നും അതിനെ നേരിടണമെന്നും ഖുറാന്‍ പറയുന്നെന്നും അള്ളാഹുവിന്റെ അല്ലാതെ മോദിയുടേയും അമിത് ഷായുടേയും അടക്കം ആരുടേയും മുന്നില്‍ തല കുമ്പിടരുതെന്നും യുവതി ആഹ്വാനം ചെയ്യുന്നു. വീഡിയോയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുകയും നിയമനടപടി തുടങ്ങുകയും ചെയ്തതോടെ ആണ് ഇപ്പോഴത്തെ യുവതിയുടെ മാപ്പപേക്ഷ.
















