ദോഹ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച മലയാളി ഡോക്ടറെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു. നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദോഹ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. അജിത് ശ്രീധരനാണ് രാജിവയ്ക്കേണ്ടി വന്നത്. എല്ലുരോഗ വിദഗ്ധനാണ് ഡോ. അജിത്. നിയമത്തെ എതിര്‍ക്കുന്നവര്‍ പോസ്റ്റിനെ വര്‍ഗീയമായി തെറ്റിദ്ധരിപ്പിച്ച്, വ്യാപകമായ പ്രചാരണം നല്കി, മാനേജ്മെന്റിനെക്കൊണ്ട് രാജിവയ്പ്പിക്കുകയായിരുന്നു.
ഡോ. അജിത്തിന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍..
‘പൗരത്വ ബില്ലല്ല സത്യത്തില്‍ വിഷയം. ആവശ്യം നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുക. വിമോചന സമരം രണ്ടാം ഭാഗം. ഏറ്റവും എളുപ്പം ഇളക്കി വിടാവുന്ന വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുക. രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്ന തോന്നലുണ്ടാക്കുക. പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് കത്തിച്ച് രാജ്യം കത്തുന്നു എന്ന് പ്രചരിപ്പിക്കുക. കഴിയുന്നിടത്തോളം ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതല്‍ നശിപ്പിക്കുക. അങ്ങനെ പൊതുജനപ്രക്ഷോഭം എന്ന് മഹത്വവല്‍ക്കരിക്കുക…
വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഡോക്ടറുടെ പോസ്റ്റ് എന്ന വലിയ വ്യാജപ്രചാരണമാണ് നടന്നത്. ഡോക്ടറെ പുറത്താക്കിയതിന്റെ സന്തോഷവും ചില പ്രവാസികള്‍ ഫേസ്ബുക്കില്‍ പ്രകടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: