മതനിന്ദ കേസുകളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് 1986 മുതല്‍ 2007 വരെ എടുത്ത കേസുകളില്‍ 26ശതമാനം കേസുകള്‍ അഹമ്മദീയ വിഭാഗത്തിനെതിരെയും 21 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുമാണ്. 2015ല്‍ വേള്‍ഡ് ഹ്യൂമണ്‍റൈറ്റ്സ് വാച്ച് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മതനിന്ദ ആരോപിച്ച് 60 പേര് ഇതുവരെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. മതനിന്ദ കേസില്‍ 17 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 19 പേര് ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയരായി ജയിലുകളില്‍ കിടക്കുന്നു.
മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന ഫര്‍സാന പര്‍വീണ്‍ എന്ന ഇരുപത്തിയഞ്ചുകാരിയെ ലാഹോര്‍ കോര്‍ട്ട് ഓഫീസില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് അന്യമതസ്ഥനെ വിവാഹം കഴിച്ചതിനായിരുന്നു. 2014ല്‍ ഹമീദ് മിര്‍ എന്ന പാക് ടിവി അവതാരകന് മുഖമൂടിധാരികളായ തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. പ്രസിദ്ധ പാക് കോളമിസ്റ്റുകളായ റാസാ റൂമി, കമ്രാന്‍ ഷാഫി എന്നിവര്‍ മതനിന്ദ ആരോപണത്താല്‍ പാക് തെരുവുകളില്‍ വേട്ടയാടപ്പെട്ടു. വെടിയൊച്ചകള്‍ നിലയ്ക്കാത്ത ലാഹോറിന്റെ മണ്ണ് വീണ്ടും രക്തത്താല്‍ ചുവക്കുന്നു. അത് അംജത് സബരി എന്ന സൂഫി ഗായകന്റെ ചുടു നിണത്താലായിരുന്നു. ഇസ്ലാമിക ലോകത്തിന് ഭാരത ആദ്ധ്യാത്മികത നല്കിയ സൂഫിസം ആധുനിക രാഷ്ട്രീയ ഇസ്ലാമിന് മതവിരുദ്ധമാണത്രെ. സംഗീതവും സാഹിത്യവും കലയും മതവിരുദ്ധമാകുന്ന ധാക്കയിലെയും ലാഹോറിലെയും തെരുവുകളില്‍ പിടഞ്ഞു മരിക്കുന്ന കലാകാരന്മാരുടെ അവസാനത്തെ പേരാണ് അംജത് എന്ന സൂഫി ഗായകന്റേത്.
എത്രമാത്രം അപകടകരമാണ് ഈ രാജ്യങ്ങളിലെ അവസ്ഥയെന്ന് നാം കണ്ടു. ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമിയും കമ്മ്യൂണിസ്റ്റുകാരേയും ചേര്‍ന്നു നടത്തുന്ന പ്രചാരണങ്ങള്‍ നാം ഇതുമായി താരതമ്യം ചെയ്യണം. ഈ രാജ്യങ്ങളില്‍ നടത്തുന്ന മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറാവുന്നില്ല. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സ്വാതന്ത്ര്യവാദികളെയും എഴുത്തുകാരെയും ബ്ലോഗര്‍മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കൊല്ലുകയും,ഇസ്ലാമിക മതരാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ട കളമൊരുക്കുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമി, ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ സമൂഹത്തെ തകര്‍ക്കാന്‍ പുത്തന്‍ സ്വാതന്ത്ര്യവാദികളെയും സഹിഷ്ണുത വാദികളെയും സ്വന്തം ചെലവില്‍ രംഗത്തിറക്കുന്നു. മുന്‍ നിശ്ചയിക്കപ്പെട്ട അജണ്ട നടപ്പിലാക്കുന്നു.
പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം ഈ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ്. ആസാമില്‍ നടന്ന സമരവും കൊല്‍ക്കത്തയില്‍ നടന്ന സമരവും വിരുദ്ധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. ഈ നിയമം ഇസ്ലാം വിരുദ്ധമാണെന്നു മുസ്ലിങ്ങളെ രാജ്യത്ത് നിന്നു പുറത്താക്കാനും ആണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് വഴിയൊരുക്കുകയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഈ സമരം ഗതി തിരിച്ചുവിടാന്‍ ജമാ അത്തെ ബുദ്ധിജീവികളുടെ നിയന്ത്രണത്തിലുള്ള ജാമിയ മിലിയ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തതും ആസൂത്രിതമായാണ്. ജാമിയ മിലിയ 1920ല്‍ സ്ഥാപിക്കുമ്പോള്‍ അതിന്റെ പുറകില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ മതവിദ്യാഭ്യാസത്തിനു അപ്പുറം യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
മുസ്ലിം സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, പുരോഗമന വിദ്യാഭ്യാസവും ദേശീയവാദ ആശയങ്ങളും പ്രദാനം ചെയ്യുന്ന ഒരു ദേശീയ സ്ഥാപനം എന്ന നിലയ്ക്കാണ് മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ജാമിയ ഇസ്ലാമിയയെ പിന്തുണച്ചത്. പ്രമുഖ ദേശീയവാദി മുസ്ലിമും മുന്‍ രാഷ്ട്രപതിയുമായിരുന്ന സക്കീര്‍ ഹുസൈന് പറഞ്ഞത് ഇപ്രകാരമായിരുന്നു’ജാമിയ മിലിയ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനും സാംസ്കാരിക നവോത്ഥാനത്തിനുമുള്ള ഒരു പോരാട്ടമാണ്. ഇസ്ലാമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എന്നാല്‍ ഒരേ സമയം സാധാരണ ഇന്ത്യന്‍ മുസ്ലിമിന് ഒരു ദേശീയ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥ മതവിദ്യാഭ്യാസം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ദേശസ്നേഹത്തെയും ദേശീയ ഏകീകരണത്തെയും പ്രോത്സാഹിപ്പിക്കും. അവര്‍ ഇന്ത്യയുടെ ഭാവി പുരോഗതിയില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കും, അത് ഇന്ത്യയുടെ സമാധാനത്തിനും വികസനത്തിനും പങ്കു വഹിക്കും.
ജാമിയ മിലിയയില്‍ ഉയരുന്ന പോസ്റ്റര്‍ എന്താണ്, വെറും ഒരു പ്രതിഷേധമല്ല അവിടെ ഉയരുന്നത്. ദേശവിരുദ്ധ മുദ്രാവാക്യം എഴുതുന്നത് ഖിലാഫത്തിനുള്ള ആഹ്വാനം. ജാമിയ മിലിയയിലെ ദേശസ്നേഹിയായ ഇന്ത്യന്‍ മുസ്ലിം എങ്ങിനെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും അനുകൂല മുദ്രാവാക്യം വിളിക്കാനാകും. എങ്ങിനെ 1921 ലെ ഖിലാഫത്ത് ആഹ്വാനം ചെയ്യാനാകും. എങ്ങിനെ ഇസ്ലാമിക് സ്റ്റേറ്റിനു പിന്തുണ നല്‍കാനാകും, ജമാ അത്തെ ഇസ്ലാമിയും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുമാണെന്നു വ്യക്തം. അവിടെ വെടിവെപ്പു നടന്നെന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.
ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകനായ പത്രപ്രവര്ത്തകന് ആയിരുന്നു, ഇങ്ങു കേരളത്തില്‍ അര്‍ദ്ധരാത്രിയില്‍ ഡിവൈഎഫ് ഐയും സോളിഡാരിറ്റിയും എന്‍ഡിഎഫ് കൂടി നടത്തിയ മയ്യത്ത് നമസ്കാരങ്ങളും കൊലവിളികളും കലാപശ്രമങ്ങളും നാം കണ്ടതാണ്.
പാക്കിസ്ഥാനിലെ മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഹിന്ദുക്കളെ കൊല്ലാന്‍ ഉപയോഗിച്ച വാള് വീണ്ടും എടുക്കും എന്ന് മുദ്രാവാക്യം ജമാ അത്തെ ഇസ്ലാമി വിളിക്കുമ്പോള്‍ കൂടെ വിളിക്കുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന സിമി യുടെ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദുക്കളുടെ കബര്‍ ജാമിയ മിലിയയില്‍ ഒരുക്കും എന്നത്.
പൗരത്വ ബില്ലില്‍ ഇന്ത്യന്‍ മുസ്ലിം ഉള്‍പ്പെടുന്നില്ല. ഇല്ലാത്ത വിദ്വേഷം പ്രചരിപ്പിക്കുന്നത് നാം തിരിച്ചറിയണം. ഈ കാപട്യത്തിന് കൂട്ടുനില്‍ക്കുന്ന ഇടതുപക്ഷത്തിന്റേത് ആത്മഹത്യാപരമായ നിലപാടാണ്. ലോകം മുഴുവന്‍ ഇസ്ലാമിക ജിഹാദിനെതിരെ ജാഗ്രത പാലിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടി രാഷ്ര്ടിയ ഇസ്ലാം എന്ന മൗദൂദിയന്‍ ആശയം സ്വീകരിക്കുന്ന ഇടതുപക്ഷം ചരിത്രത്തിലെതന്നെ കറുത്ത അടയാളമായിമാറിയിരിക്കുന്നു.
( അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: