ചെന്നൈ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് വിദ്യാര്‍ഥിനി. മനോരമ ന്യൂസിന്റെ വാര്‍ത്ത തള്ളി പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയായ റബീഹയാണ് രംഗത്തെത്തിയത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടെങ്കിലും സത്യാവസ്ഥ അതെല്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. തന്നോട് ആരും ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റബീഹ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി രാഷ്‌ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് തങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് റബീഹ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യപ്പെട്ട് സ്വര്‍ണമെഡല്‍ വാങ്ങുന്നില്ലെന്നായിരുന്നു റബീഹ വേദിയില്‍ കയറി പറഞ്ഞതിന് ശേഷം വേദിക്ക് പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ മനോരമ ന്യൂസ് ഹിജാബ് ധരിച്ചതിന് വിദ്യാര്‍ത്ഥിയെ രാഷ്‌ട്രപതിയുടെ ചടങ്ങില്‍ നിന്ന് പുറത്താക്കിയെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

എന്നാല്‍, വ്യാജ വാര്‍ത്തയെക്കുറിച്ച് മനോരമ ന്യൂസിന്റെ അരൂര്‍ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ചാനലിലും വെബ്‌സൈറ്റിലും വന്ന ഇൗ വാര്‍ത്തയ്‌ക്ക് തങ്ങളുമായി ബന്ധമില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ചൈന്നൈ ലേഖകനാണ്. ബ്യൂറോയില്‍ നിന്ന് എന്തുവാര്‍ത്ത നല്‍കിയാലും അത് കൊടുക്കുകയാണ് തങ്ങളുടെ ചുമതലയെന്നും മനോരമ ന്യൂസ് അധികൃതര്‍ ന്യായീകരിച്ചു.
















