Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൗരത്വ ഭേദഗതി നിയമം: കുളംകലക്കികള്‍ ഇറങ്ങിയിട്ടുണ്ട്; കെട്ടുകഥകളെ കരുതിയിരിക്കുക

കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കര്‍ by കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കര്‍
Dec 22, 2019, 06:31 pm IST
in Vicharam

രാജ്യമൊന്നാകെ പൗരത്വഭേദഗതി നിയമം ചര്‍ച്ച ചെയ്യുകയാണ്; ഇതേക്കുറിച്ചു തെറ്റിദ്ധാരണ ഉള്ളവരാകട്ടെ സമരത്തിലുമാണ്. ചില രാഷ്‌ട്രീയപ്പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരും ഇത് ഒരു അവസരമായികാണുകയും പ്രശ്നങ്ങള്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കയുംചെയ്യുകയാണ്. പ്രസക്തമായ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് അതിനാല്‍ അനിവാര്യമായിത്തീരുന്നു. 

ആദ്യമേ പറയട്ടെ, പൗരത്വഭേദഗതി ബില്‍- 2019ഉം ദേശീയ പൗരത്വ റജിസ്റ്റ(എന്‍.ആര്‍.സി.)റും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ്. ഈ രണ്ടു വിഷയങ്ങളുംകൂട്ടിക്കുഴയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്ഇപ്പോള്‍ചില സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിലൂടെ ന്യൂനപക്ഷങ്ങളില്‍ ഭയം പടര്‍ത്താമെന്നു കണക്കുകൂട്ടുകയുംചെയ്യുന്നു. ഈ നീക്കം ഫലംകണ്ട സാഹചര്യത്തിലാണുചിലര്‍ പ്രക്ഷോഭത്തിലേക്കു തിരിഞ്ഞത്. ഇപ്പോള്‍കൈക്കൊണ്ടുവരുന്ന നടപടികള്‍ മുസ്ലിംകള്‍ക്കുള്ള സംരക്ഷണംഇല്ലാതാക്കുമെന്നുംഅവര്‍’പുറത്തുള്ളവരായി’ പ്രഖ്യാപിക്കപ്പെടുമെന്നും അടിസ്ഥാനരഹിതമായ ഭയംസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 

രാഷ്‌ട്രീയത്തില്‍ ഇതിലും വലിയ നുണ മെനഞ്ഞെടുക്കപ്പെട്ടിട്ടില്ല

ആദ്യമായി, നമുക്ക് പൗരത്വഭേദഗതി ബില്‍ മനസ്സിലാക്കാം. വിഭജനം വരെ ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമായിരുന്നുവല്ലോ. പാക്കിസ്ഥാനും ബംഗ്ലാദേശുംരൂപികരിക്കപ്പെട്ടതാകട്ടെ മതത്തിന്റെ അടിസ്ഥാനത്തിലാണുതാനും. ധാരാളംമുസ്ലിംകള്‍ ഈ രാജ്യങ്ങളിലേക്കു പോവുകയും ഈ രാജ്യങ്ങളില്‍നിന്ന് ഏറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു വരികയുമുണ്ടായി. അഭയാര്‍ഥികള്‍ ഇന്ത്യയില്‍ പുനരധിവാസം നടത്തി. ആ നാളുകളില്‍ മഹാത്മാ ഗാന്ധി പറഞ്ഞു: ‘ഒന്നായിരുന്ന ഇന്ത്യ രണ്ടായിവിഭജിക്കപ്പെട്ടു. ഇന്ത്യയിലേക്കു വന്നവര്‍ക്കു പൗരത്വം നല്‍കേണ്ടതു നമ്മുടെ കടമയാണ്.’ ഇതു തന്നെയായിരുന്നു നെഹ്രുജിയുടെയുംസര്‍ദാര്‍ പട്ടേലിന്റെയും നിലപാട്. ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്കാണ് അക്കാലത്തു പൗരത്വം നല്‍കിയത്. 

ഇന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുംസ്വയംപ്രഖ്യാപിത ഇസ്ലാമിക രാഷ്‌ട്രങ്ങളാണ്. അതിനാല്‍ത്തന്നെ, അവിടങ്ങളില്‍ മതത്തിന്റെ പേരില്‍മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലേയില്ല. ഇന്ത്യയിലാകട്ടെ വിശുദ്ധമായി കാണുന്നത് ഏതെങ്കിലുംമതത്തെയല്ല; ഭരണഘടനയെയാണ്. എന്നിരിക്കെ, ഇന്ത്യ എന്നും പിന്‍തുടര്‍ന്നുവന്നിട്ടുള്ളത് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, പാഴ്സി അഭയാര്‍ഥികള്‍ക്കു സംരക്ഷണം നല്‍കുക എന്ന നയമാണ്.

ഈ നയത്തിനു രൂപം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് അടല്‍ ബിഹാരിവാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2003ല്‍ തുടക്കമിട്ടു. പാക്കിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തുന്ന ഹിന്ദു അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കുമെന്നു പ്രഖ്യാപിക്കുകയുംചെയ്തു. ഇന്നു സമരംചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പലതും അന്നു വാജ്പേയി ഗവണ്‍മെന്റിനെ പിന്‍തുണയ്‌ക്കുകയായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം. 

അതിനുശേഷമാണ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍യു.പി.എ. ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. വ്യവസ്ഥകള്‍ ഒരുവര്‍ഷത്തേക്കു നീട്ടിക്കൊണ്ട് അവര്‍ പ്രസ്തുത ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തു. 2005ല്‍ ഇത് ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോള്‍ ഞങ്ങളെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുംതൃണമൂല്‍കോണ്‍ഗ്രസ്സും മറ്റ് ഏതാനും പാര്‍ട്ടികളുംയു.പി.എ. ഗവണ്‍മെന്റിന്റെ ഭാഗമായിരുന്നു. 

2003ലെ നിയമം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാര്‍ഥികളെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍, ഇപ്പോഴത്തെ നമ്മുടെ നിയമം മതപരമായ വിവേചനം നിമിത്തം ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയുംസിഖുകാരെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയുംജൈനന്‍മാരെയും പാഴ്സികളെയുംകുറിച്ചു പറയുന്നുണ്ട്. നരേന്ദ്ര മോദി ഗവണ്‍മെന്റ്കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കുംസിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംജൈനന്‍മാര്‍ക്കും പാഴ്സികള്‍ക്കും പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതിനാല്‍ ഈ നിയമം മുന്‍കാല നിയമങ്ങളെക്കാള്‍ സമഗ്രമാണ്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഇതിനെ സ്വാഗതംചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടാവേണ്ടത്. എന്നാല്‍, രാഷ്‌ട്രീയ ലാഭങ്ങള്‍ മോഹിച്ചു ചില പാര്‍ട്ടികള്‍ തങ്ങള്‍ 2004ലും 2005ലും കൈക്കൊണ്ടതിനു വിരുദ്ധമായി നിലപാടുകൈക്കൊള്ളുകയാണ്. ഇതുകാപട്യമാണ്. 

എന്തുകൊണ്ടാണുമുസ്ലിംകളോടുവിവേചനം എന്നാണ്ഇപ്പോള്‍ ഉയരുന്ന ഒരുചോദ്യം. ഉത്തരംമുസ്ലിംകളോടുവിവേചനമില്ല എന്നാണ്. ഭാവിയിലുംമുസ്ലിംകളോടുവിവേചനം ഉണ്ടാവരുതുതാനും. ഈ വിഷയത്തില്‍ഇപ്പോഴോ ഭാവിയിലോമുസ്ലിംകള്‍ ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടിവരില്ല.മുസ്ലിം പൗരന്‍മാരുടെ ദേശസ്നേഹം ഒരുതരത്തിലും സംശയിക്കപ്പെടാന്‍ പോകുന്നില്ല. ഒരുമുസ്ലിം പൗരന്റെയും അവകാശങ്ങള്‍ നഷ്ടമാവുകയുമില്ല. 

ഇപ്പോഴത്തെ പ്രശ്നം ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കുന്നതേയല്ല

ഇസ്ലാമിക രാഷ്‌ട്രങ്ങളാണെന്നിരിക്കെ, പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുംമുസ്ലിംകള്‍ മതപരമായ വിവേചനം നേരിടേണ്ടിവരുന്നില്ല. എന്നിരിക്കെ, പ്രധാനമന്ത്രി ഉയര്‍ത്തിയ ഒരുചോദ്യത്തിനു പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന പാര്‍ട്ടികളൊന്നും മറുപടി നല്‍കിയിട്ടില്ല. ആ ചോദ്യമിതാണ്: ‘ഈ രാജ്യങ്ങളിലെ മുസ്ലിം പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണോ? 30 കോടി ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്നു പറയുന്നത് അനുയോജ്യമാണോ? ഇങ്ങനെ പറയാന്‍ പ്രതിപക്ഷം തയ്യാറുണ്ടോ?’

ലോകത്തില്‍ ഒരു രാജ്യവുംകുറുക്കുവഴികല്‍ലൂടെ പൗരത്വം നല്‍കില്ല. എല്ലാ രാഷ്‌ട്രങ്ങള്‍ക്കും പൗരത്വം അനുവദിക്കുന്നതിന് അവരുടേതായ വ്യവസ്ഥകളുണ്ട്; അനധികൃതമായി എത്തുന്നവരെ പുറത്താക്കുകയുംചെയ്യും. ഇത് ആരാലും എതിര്‍ക്കപ്പെടാത്ത ഒരുആഗോളശൈലിയാണ്. അതേശൈലി ഇന്ത്യ പിന്‍തുടരുമ്പോള്‍ എതിര്‍പ്പുമായിചിലര്‍രംഗത്തെത്തുന്നു എന്നതുതീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ്. 

ഇതേശക്തികളാണുചിലരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍വേണ്ടി പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും കൂട്ടിക്കുഴച്ചത്. ലോകത്തിലെ പ്രമുഖ രാഷ്‌ട്രങ്ങള്‍ക്കെല്ലാം പൗരന്‍മാരുടെ റജിസ്റ്റര്‍ ഉണ്ട്. ഇന്ത്യക്ക് അതില്ല. എന്നാല്‍, അതു സാധ്യമാക്കുന്നതിന് എന്‍.ആര്‍.സി. സഹായിക്കും. 1985ല്‍ അസം കരാര്‍ ഒപ്പിട്ട വേളയില്‍ രാജീവ് ഗാന്ധിയാണ് ഇത്തരമൊരു റജിസ്റ്ററിന്റെ ആവശ്യകത ആദ്യംതിരിച്ചറിഞ്ഞത്. ഇപ്പോള്‍ അസമിലുള്ള എന്‍.ആര്‍.സി. അന്നത്തെ കരാറിന്റെവ്യവസ്ഥകള്‍ പ്രകാരം നടപ്പാക്കിയതാണ്. റജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്കു വീണ്ടുംഅപേക്ഷ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഈ പ്രശ്നമൊന്നാകെസുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതാകയാല്‍ എന്തെങ്കിലും സംശയമുന്നയിക്കുന്നതുശരിയുമല്ല. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ എന്‍.ആര്‍.സി. നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്കു രൂപം നല്‍കാനിരിക്കുന്നതേയുള്ളൂ. ഇതു സംബന്ധിച്ച് ഇപ്പോള്‍തെറ്റായ വിവരം പ്രചരിപ്പിക്കുന്നതു രാഷ്‌ട്രീയ നേട്ടം ലക്ഷ്യമാക്കിയാണെന്നതു നിര്‍ഭാഗ്യകരമാണ്.ആധാര്‍കാര്‍ഡ് പദ്ധതിക്കു തുടക്കമിട്ടപ്പോള്‍ പാവങ്ങള്‍ക്കെങ്ങനെ തിരിച്ചറിയല്‍കാര്‍ഡ് നേടിയെടുക്കുമെന്ന ചോദ്യമായിരുന്നു ഉയര്‍ത്തിവിട്ടത്. 10 വര്‍ഷം പിന്നിടുമ്പോള്‍ നമുക്കു കാണാന്‍ സാധിക്കുന്നതെന്താണ്? മിക്കവാറുംഎല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍കാര്‍ഡുണ്ട്. തങ്ങളുടെ കഴിവിനെ കുറച്ചു കാണാന്‍ ശ്രമിക്കുന്നവരിലും കഴിവുള്ളവരാണ് ഇന്ത്യന്‍ ജനത എന്നു വ്യക്തമാണ്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍യാഥാര്‍ഥ്യമായിട്ടുള്ളതു പൗരത്വ ഭേദഗതി നിയമം മാത്രമാണ്. എന്‍.ആര്‍.സിയെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. എന്നാല്‍ ഒരുകാര്യംവ്യക്തമാക്കാം: 130 കോടിയിലേറെ വരുന്ന ഇന്ത്യക്കാരില്‍ ഒരാള്‍ പോലും എന്‍.ആര്‍.സിയില്‍നിന്ന് ഒഴിവാക്കപ്പെടില്ല. ഒഴിവാക്കപ്പെടുമെന്നു സംശയിച്ച് ആരും ഭയക്കേണ്ടതില്ല.

ചില ശക്തികള്‍ അക്രമം ആളിക്കത്തിക്കുകയാണ്. അവര്‍ ആരാണെന്നു വൈകാതെതുറന്നുകാണിക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ ചരിത്ര പരമായ രണ്ടാംതെരഞ്ഞെടുപ്പുവിജയം, മുത്തലാഖ് ബില്‍, അയോധ്യ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടത്, 370ാം വകുപ്പ് റദ്ദാക്കപ്പെട്ടത് എന്നിവയൊക്കെ പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്നുണ്ടാവണം. കുളം കലക്കാന്‍ ഇതൊരു അവസരമാണെന്ന് അവര്‍ കരുതുന്നുണ്ടാവാം. എന്നാല്‍ അശുഭചിന്തകളും നിഷേധാത്മകതയും നിറഞ്ഞ രാഷ്‌ട്രീയത്തിന് ഇന്ത്യ ഇനി ഇടം നല്‍കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

Entertainment

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

New Release

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.