ഇസ്ലാമബാദ് : പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായി സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകനെ വധശിക്ഷയ്‌ക്കി വിധിച്ചു. ജുനൈദ് ഫഫീസ് എന്ന 33 കാരനെയാണ് മുള്‍ട്ടാന്‍ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. ഫേസ്ബുക്കില്‍ മുഹമ്മദ് നബിക്കെതിരായി പോസ്റ്റ് ഇട്ടെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഇസ്ലാമിനെതിരെ സംസാരിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമം പാക്കിസ്ഥാനിലുണ്ട്. 1860ല്‍ ബ്രിട്ടീഷുകാരാണ് ഇത്തരത്തിലൊരു നിയമം ആദ്യമായി രൂപീകരിച്ചത്. 1927ല്‍ ഇത് വിപുലീകരിച്ചു. 1947 ലെ വിഭജനത്തിന് ശേഷം ഈ നിയമം പാക്കിസ്ഥാന്‍ ഏറ്റെടുക്കുകയായിരുന്നു.
മതനിന്ദ ആരോപിച്ച് 2013 മാര്‍ച്ചിലാണ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജുനൈദിന് വേണ്ടി കേസ് വാദിക്കാന്‍ ഏറ്റെടുത്ത അഭിഭാഷകന്‍ റാഷിദ് റഹ്മാന്‍ 2014ല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. യുഎസില്‍ നിന്ന് അമേരിക്കന്‍ സാഹിത്യം, ഫോട്ടോഗ്രഫി, തിയേറ്റര്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ജുനൈദ് പഠനം പൂര്‍ത്തിയാക്കിയ ജൂനൈദ് മുള്‍ട്ടാനിലെ ബഹൗദ്ദീന്‍ സക്കറിയ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അതേസമയം ജുനൈദിനെ വധശിക്ഷയ്‌ക്കു വിധിച്ചതിനെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രൂക്ഷമായി വിമര്‍ശിച്ചു. നിലവില്‍ മതനിന്ദയുടെ പേരില്‍ പാക് ജയിലുകളില്‍ 40 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. കേസില്‍ ഇതുവരെ ആരെയും തൂക്കിലേറ്റിയിട്ടില്ല.
















