തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററി(സെന്‍സസ്)ലേക്കുള്ള വിവരശേഖരണ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. പിന്നില്‍ തീവ്ര മുസ്ലീം സംഘടനകള്‍.
ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയത്. ജനസംഖ്യ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിന് പൊതു ഭരണ വകുപ്പാണ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇതോടെ തീവ്ര മുസ്ലിം സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. പ്രതിഷേധം കനപ്പിക്കുമെന്ന മുന്നറിയിപ്പ് വീണ്ടും നല്കി. ഇതോടെ ചീഫ് സെക്രട്ടറിയുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടെങ്കിലു വിവര ശേഖരണം മാറ്റി വയ്ക്കുന്നത് സംസ്ഥാനത്തിന് ദോഷകരമെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ പൗരത്വ ബില്‍ നടപ്പിലാക്കില്ലെന്ന പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇതിനു മുന്നോടിയായിട്ടാണ് വിവര ശേഖരണം നടത്തുന്നതെന്ന് വാര്‍ത്താ ചാനലുകള്‍ പ്രാധാന്യത്തോടെ നല്‍കിയതോടെ ഭീഷണിയുമായി സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് മറ്റ് പോം വഴികള്‍ ഇല്ലാതെ രാത്രിയോടെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
ജനസംഖ്യ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ കാല താമസം വരുത്തിയാലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നതും സംസ്ഥാനത്തെ ജനങ്ങളായിരിക്കും. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ അധികമായി അനുവദിക്കുന്നത് ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെടുത്തിയുള്ള കണക്ക് പ്രകാരമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളിലേക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കുന്നതും വിവര ശേഖരണത്തിന്റെ കണക്ക് പ്രകാരമാണ്. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍.കഴിഞ്ഞ തവണ നിശ്ചയിച്ചതിലും വൈകിയാണ് സംസ്ഥാനത്ത് നിന്നും ജനസംഖ്യാ രജിസറ്റര്‍ തയാറാക്കി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: