ഹണീബി ടുവിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സച്ചി എഴുതുന്നു. അനാര്‍ക്കലിക്കുശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്നുവെന്നതാണ് സവിശേഷത.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ദീപ്തി സതി, മിയ എന്നിവര്‍ നായികമാരാവുന്നു.സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലീം കുമാര്‍, സൈജു കുറുപ്പ്, വിജയരാഘവന്, മേജര്‍ രവി, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, അനീഷ് ജി. മേനോന്, അരുണ്‍, ആദീഷ്, വിജയകുമാര്‍, നന്ദു പൊതുവാള്, സുനില്‍ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലക്സ് പുളിക്കന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-രതീഷ് രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: