മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണി നായകനാവുന്ന ‘ഉടലാഴം’ തിയേറ്ററിലെത്തി.
ഉണ്ണികൃഷ്ണന് ആവള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, രാജീവന്, അബു വളയംകുളം, സുനി തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രശസ്ത സംവിധായകന് ആഷിഖ് അബു അവതരിപ്പിക്കുന്ന ‘ഉടലാഴം’, ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോക്ടര്‍ മനോജ് കെ.ടി, ഡോക്ടര്‍ രാജേഷ് കുമാര്‍ എം.പി, ഡോക്ടര്‍ സജീഷ്. എം. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പുതിയ കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഗുളികന് എന്ന ആദിവാസി യുവാവിന്റെ കഥയാണ് ഉടലാഴത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: