ന്യൂദല്‍ഹി: രാജ്യത്തെ തെരവുകളിലും റോഡുകളിലുമായി പ്രതിഷേധിക്കുന്ന ഒട്ടുമിക്ക ആളുകള്‍ക്ക് പൗരത്വ ഭേദഗതി നിയമം എന്താണെന്നു പോലും അറിയില്ല. അങ്ങനെയുള്ളവര്‍ക്കും മുസ്ലീം യുവാക്കള്‍ക്കും ഒരുപോലെ അതെന്താണെന്ന് വിശദീകരിച്ച് പ്രതിഷേധങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച് ഒരു ഹീറോ. എത്തവാഹ് എസ്എസ്പി സന്തോഷ് മിശ്രയാണ് വിഷയത്തിലെ നിജ സ്ഥിതി ബോധ്യപ്പെടുത്തി മുസ്ലീം യുവാക്കളെ പ്രതിഷേധങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.
ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തെ പുകഴ്‌ത്തുകയാണ്. വീഡിയോ ഉള്‍പ്പടെ പങ്കുവച്ചുള്ള ബാലയെന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ പോസ്റ്റില്‍, സന്തോഷ് മിശ്രയെ യഥാര്‍ഥ ഹീറോയെന്നാണ് പ്രശംസിച്ചിരിക്കുന്നത്. പോലീസിന്റെ യഥാര്‍ഥ മുഖം ഇതാണ്. മീഡിയയുടെ പരാമര്‍ശങ്ങളില്‍ വീണു പോകരുത്. സ്വന്തം ജനതയെ ഉപദ്രവിക്കാന്‍ പോലീസിന് യാതൊരു വിധത്തിലുള്ള ഉദ്ദേശവും ഉണ്ടാകില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ക്രമസമാധാനം കൈയിലെടുക്കുമ്പോഴാണ് മറ്റുള്ള ജനങ്ങള്‍ക്ക് വേണ്ടി പോലീസ് അവരുടെ അധികാരം ഉപയോഗിക്കുന്നതെന്നും ബാല ട്വിറ്റ് ചെയ്യുന്നു.
മുസ്ലീം യുവാവിനോട് എസ്എസ്പി സന്തോഷ് മിശ്രയുടെ വിശദീകരണം ഇങ്ങനെ:
ആരാണ് പറഞ്ഞത്, പൗരത്വ നിയമം വന്നാല്‍ ഇവിടെ നിന്ന് പോകേണ്ടി വരുമെന്ന്. ഇവിടെ തന്നെ നില്‍ക്കുകയും പഠിക്കുകയും ചെയ്യാം. സ്‌കൂളില്‍ പോകാം. ഒഴിവു ദിനങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. ആരാ പറഞ്ഞത് നിങ്ങള്‍ക്ക് പഠിക്കാന്‍ പറ്റില്ലെന്ന്. ഇത്തരം കെട്ടിചമച്ച കഥകള്‍ക്ക് പിന്നില്‍ ഭാരതത്തിന് പുറത്ത് ഉള്‍വരാണെന്നും എല്ലാം കള്ളമാണെന്നും ഒരു മിനിറ്റ് വീഡിയോയില്‍ മിശ്ര കൂട്ടിച്ചേര്‍ക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ എസ്എസ്പി സന്തോഷ് മിശ്രക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു.
















