പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലെ മുഖമെന്ന് ജിഹാദി മാധ്യമങ്ങളും ചില മലയാള മാധ്യമങ്ങളും കൊട്ടി ഘോഷിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ ഭീകരതയുടെ മുഖം പുറത്ത് കൊണ്ട് വന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ.
മലയാളികളായ ലഡീഡ ഷഖലൂണ്‍, അയിഷ റെന്ന എന്നീ വിദ്യാര്‍ഥിനികളുടെ പുറം മൂടിയാണ് തെളിവുകളോടെയുള്ള ഇന്ത്യാ ടുഡെയുടെ വെളിപ്പെടുത്തലുകളിലൂടെ അഴിഞ്ഞു വീണത്.
രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്ന നാടകീയ പ്രക്ഷേഭങ്ങളിലേക്കുള്ള ഇവരുടെ കടന്നു വരവും കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ആരായിരുന്നെന്നും ഇവരുടെ പ്രവര്‍ത്തനവും മനോഭാവവും എന്തായിരുന്നെന്നും ഇന്ത്യാ ടുഡെ തുറന്നു കാട്ടുന്നു.
അള്ളാഹുവിന്റെ നിയമമാണ് ഇവര്‍ നടപ്പാക്കുന്നതെന്ന് നേരത്തെ തന്നെ ഇവര്‍ വ്യക്തമാക്കിരുന്നു. അതിനു പുറമേയാണ് ഇപ്പോഴുള്ള ഈ തെളിവുകള്‍.
ലഡീഡ ഷഖലൂണിന്റെ തനിനിറം
കണ്ണൂരില്‍ നിന്നാണ് ലഡീഡ ഷഖലൂണിന്റെ വരവ്. തളിപറമ്പ് സെയ്ദ് കോളേജില്‍ പഠിച്ച ലഡീഡ, ഇവിടെ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടി. തുടര്‍ന്ന് അറബിയില്‍ ബിരുദം നേടുന്നതിനായിട്ടാണ് ജാമിയ മിലിയയില്‍ എത്തുന്നത്. അച്ഛന്‍ മുഹമ്മദ് ഷഖലൂണ്‍ സെയില്‍സ്മാന്‍, അമ്മ മദ്രസ അധ്യാപികയാണ്. കണ്ണൂരിലെ ദീനുള്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കിയ ലഡീഡ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) മൂവ്‌മെന്റിന്റെ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ ഭര്‍ത്താവും എസ്‌ഐഒയില്‍ അംഗമാണ്.
മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു ലഡീഡയുടെ പ്രവര്‍ത്തനങ്ങളും മറ്റും. എസ്‌ഐഒ പൊന്നാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ അവതരിപ്പിച്ച വിഷയവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ വീഡിയോയും ഇന്തയാ ടുഡെ പുറത്തവിട്ടിട്ടുണ്ട്.

തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറച്ചു വയ്‌ക്കുന്നതിനായി പഴയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വരെ ഇവര്‍ ഇല്ലാതാക്കി. ജാമിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് (ഡിസം.13ന്) ഇവര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ അള്ളാഹു അക്ബര്‍ മുദ്രവാക്ക്യങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്. തങ്ങള്‍ അള്ളാഹുവിന്റെ നിയമമാണ് നടപ്പാക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയതിനെ സാധൂകരിക്കുന്നതാണ് ഈ പോസ്റ്റ്.

മതേതര രാജ്യത്ത് ജീവിച്ചു കൊണ്ട് മതേതരത്തെ എതിര്‍ക്കുന്നതിനെ എങ്ങനെ ന്യായീക്കുന്നെന്നും ഇന്ത്യ ടുഡെ ഇവരോട് ഫോണിലൂടെ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ലഡീഡ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്. ഇവര്‍ ഡിലീറ്റ് ചെയ്ത മറ്റൊരു പോസ്റ്റില്‍, ഹിജാബിയുടെ ശക്തിയെ വിലകുറച്ച് കാണരുതെന്ന് കുറിച്ചിരിക്കുന്നു. ഓട്ടോമാറ്റിക്ക് തോക്കേന്തി നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രത്തോടെയാണ് പോസ്റ്റ്.
അയിഷ റെന്നയുടെ കപടത
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് അയിഷ റെന്ന. ജാമിയ മിലിയയിലെ ഹിസ്റ്ററി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി. മലപ്പുറം ഫറുഖ കോളേജിലാണ് ഇവര്‍ പഠിച്ചത്. സ്‌കൂള്‍ കാലഘട്ടമാകട്ടെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലും. മര്‍ക്കസൂള്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലായിരുന്നു ഹൈസ്‌ക്കൂള്‍ പഠനം. എന്നാല്‍ ഇതെല്ലാം വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇവര്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

നോയിഡയിലെ പ്രൈവറ്റ് ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന അഫ്‌സല്‍ റഹ്മാനാണ് അയിഷയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ ഇന്ത്യ ടുമാറോ ഇംഗ്ലീഷ് എന്ന പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്ന് ഇയാളുടെ ഫെയ്‌സ്ബുക്ക് ഫ്രൊഫൈലിലൂടെ വ്യക്തമാണ്. ഫ്രഫൈലിന്റെ കവര്‍ ഫോട്ടോക്കാകട്ടെ ബാബറി മസ്ജിദിന്റെ പടവും. ഭീകരരായ അഫ്‌സല്‍ ഗുരുവിനോട് യാക്കൂബ് മേമനോടും സഹതാപം കാണിച്ചിരുന്ന വ്യക്തിയാണ് അഫ്‌സല്‍ റഹ്മാന്‍. എന്നാല്‍ ഈ പോസ്റ്റും ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുയാണ്.


ഭര്‍ത്താവിനെ പോലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ യാക്കൂബിനോട് അയിഷക്കും സഹതാപം ഉണ്ടായിരുന്നു. തൂക്കി കൊന്നതില്‍ ക്ഷമ ചോദിക്കുന്നെന്നായിരുന്നു യാക്കൂബിനോടുള്ള സഹതാപം വ്യക്തമാക്കിയുള്ള അയിഷയുടെ പോസ്റ്റ്. ഈ ഫാസിസ്റ്റ് രാജ്യത്ത് താന്‍ നിസഹായയാണെന്നും, ഒരു പാവയെന്ന പോലെ ഖേദിക്കാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

2015 ജൂലൈ 31നായിരുന്നു ഈ പോസ്റ്റ്. കേരള ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയായ യെസ് ഇന്ത്യയുമായി അയിഷക്ക് ബന്ധമുണ്ട്. ലഡീഡയെ പോലെ അയിഷയും ഡിസം. 16ന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്ര്‌റുകളിട്ടിട്ടില്ല. ബ്ലോക്ക് ചെയ്തതായാണ് സൂചന. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരുന്നു.
ഇന്ത്യ ടുഡെയുടെ വെളിപ്പെടുത്തലുകളിലൂടെയും ചിത്രങ്ങളിലൂടെയും ജാമിയ വിദ്യാര്‍ഥിനികളുടെ പൗരത്വ നിയമത്തിനോട് എന്തിനാണ് വിമുഖത കാട്ടുന്നതെന്നും പ്രതിഷേധിക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്.
















