തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപകനെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു. ബിഎ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എ.എല്‍ ചന്തുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്. ബാബുവിനെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. നവംബര്‍ 18ന് എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജ് ഗേറ്റ് അടച്ചുപൂട്ടി സമരം നടത്തിയിരുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചന്തുവിനെതിരെ ഡോ. ബാബു മൊഴി നല്‍കി.
തുടര്‍ന്ന് ഇക്കഴിഞ്ഞ രണ്ടിന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഡോ.ബാബുവിന്റെ ബൈക്ക് നശിപ്പിക്കുകയും ഗണിത ശാസ്ത്ര വിഭാഗത്തിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനെതിരെ ബാബു പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണു ഭീഷണിയെന്നാണു സൂചന. ക്യാംപസിനു പുറത്തോ വേണ്ടി വന്നാല്‍ അകത്തോ വച്ചു തല്ലുമെന്നായിരുന്നു ഭീഷണി.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാബു പ്രിന്‍സിപ്പലിനു നല്‍കിയ പരാതിനല്‍കി. ചന്തു കുറ്റക്കാരനെനന്ന് കണ്ടെത്തിയ കോളജ് സ്റ്റാഫ് കൗണ്‍സില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
















