ന്യൂദല്‍ഹി: പൗരത്വ ഭേദഗതി സ്വാഗതം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ പനുന്‍ കശ്മീര്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്‍ പാസായത്തില്‍ സന്തോഷമുണ്ട്. രാഷ്‌ട്രം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൂര്‍ണ്ണഹൃദയത്തോടെ നില്‍ക്കുന്നുവെന്നും പനുന്‍ കശ്മീര്‍ നേതാക്കള്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ സിഎബി പാസാക്കിയോടെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ രാഷ്‌ട്രീയ-സാംസ്‌കാരിക വിമോചനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി ഈ വിമോചനമാശ്യമാണെന്നും പനുന്‍ കശ്മീര്‍ കണ്‍വീനര്‍ അഗ്‌നിശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ പീഡിത ന്യുനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ പൗരത്വം നല്‍കാനുള്ള തീരുമാനം മോദി സര്‍ക്കാരിന്റെ നാഴികകല്ലാണെന്നും അഗ്‌നിശേഖര്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരുകള്‍ ഈ രാജ്യങ്ങളെ ന്യുനപക്ഷ സമൂഹങ്ങള്‍ക്കെതിരെ അഴിച്ചുവിട്ട വംശഹത്യയും പീഡനങ്ങളും നിശബ്ദമായി കണ്ടു നില്‍ക്കുകയാണ് ചെയ്തത്.
കോണ്ഗ്രസ് ഭരണകാലത്ത് ഭാരതത്തിന്റെ ചരിത്രപരവും സാമൂഹികപരമായ ഉത്തരവാദിത്തങ്ങളോട് അവഗണന പുലര്‍ത്തുന്ന ഒരു മാനസികാവസ്ഥായായിരുന്നു രാജ്യത്തിന്റെത്. എന്നാല്‍, ഇന്ന് അവസ്ഥ തികച്ചും വ്യത്യസ്തമാണെന്നും അഗ്‌നിശേഖര്‍ പറഞ്ഞു.
















