കുവൈത്ത് സിറ്റി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് തുടരുമെന്ന് കുവൈത്ത്. ഈ രാജ്യങ്ങളില്‍ രാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി കൂടിയാണ് ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് തൊഴില്‍, സന്ദര്‍ശക വിസയോ അനുവദിക്കില്ല. അതേസമയം നേരത്തെ വിസ ലഭിച്ചവര്‍ക്ക് തുടരുന്നതിന് തടസമില്ല. ഇവര്‍ക്ക് വിസ പുതുക്കുകയും ചെയ്യാം.
എന്നാല്‍ പുതിയതായി അനുവദിച്ചു നല്‍കില്ല. ഇനി അടിയന്തിര സാഹചര്യങ്ങളിലോ മറ്റോ വേണമെന്നുണ്ടെങ്കില്‍ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങിയശേഷം നല്‍കാവുന്നതാണ്. ഈ രാജ്യങ്ങളിലെ സാഹചര്യങ്ങളിലെ സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്പോള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളും
















