കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് മൂര്‍ച്ചകൂട്ടാന്‍ മുസ്ലിം വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്‌മ. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ് കൂട്ടായ്‌മ രൂപീകരിച്ചത്.
ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് ഫലമില്ലെന്ന് കണ്ടപ്പോഴാണ് ഒരുമിച്ചു നീങ്ങാന്‍ ഇവര്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ട് വിദ്യാര്‍ഥി സംഘടനകളുടെ പേരില്‍ അക്രമസമരം അരങ്ങേറിയത്.
നഗര മാവോയിസ്റ്റുകളും പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ചേര്‍ന്ന ആലോചനായോഗത്തില്‍ ഐഎസ്എഫ്, എസ്‌ഐഒ, എംഎസ്എം എന്‍എസ്എല്‍, കാമ്പസ് ഫ്രണ്ട്, ജംഇയ്യത്ത് ഉലമാ ഹിന്ദ് എന്നീ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
നദ് വത്തുല്‍ ഉലമ അലുംനി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബീനുല്‍ ഹഖ് നദ്‌വി കണ്‍വീനറായും സിറാജുദ്ദീന്‍ നദ്‌വി (എംഎസ്എഫ് നാഷണല്‍ വൈസ് പ്രസിഡന്റ്) ചെയര്‍മാനുമായ കമ്മറ്റിയില്‍ ബിനാസ് (എസ്‌ഐഒ), ഇത്തിഹാദ് സലഫി അബ്ദുല്‍ ഹാദി (എംഎസ്എം), ഹബീബ് റഹ്മാന്‍ (എന്‍എസ്‌ഐ), അബ്ദുല്‍ ഹാദി (ക്യാമ്പസ് ഫ്രണ്ട്), ഉസ്മാന്‍ (ഐഎസ്എഫ്), ജനീഷ് (എംഎസ്എം മര്‍ക്കസ് ദുവാ വിഭാഗം), ബിലാല്‍ നദ്‌വി (ജംഇയ്യത്ത് ഉലമാ ഹിന്ദ്), റഷാദ് നദ്‌വി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.














