ന്യൂദല്‍ഹി: പൗരത്വ രജിസ്റ്ററില്‍ പൗരത്വം തെളിയിച്ച ശേഷം പൗരന്‍ന്മാര്‍ക്ക് ദേശിയ ഐഡികാര്‍ഡുകള്‍ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം വിഭാഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. രാജ്യത്തൊട്ടാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തേ അസമില്‍ ദേശീയ പൗരത്വ രജിസ്ട്രര്‍ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറുന്നവര്‍ ഒരു തര്‍ക്കവിഷയമായ പശ്ചാത്തലത്തിലായിരുന്നു ഇത.് കുടിയേറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ ഉയര്‍ന്നിരുന്നത്. രജിസ്ട്രറില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ അവരെ ഉള്‍പ്പെടുത്തി പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
















