മുണ്ടക്കയം: വാഗമണ്‍ കോലാഹലമേട്ടില്‍ ജമാഅത്തിന്റെ നേര്‍ച്ചക്കുറ്റി തകര്‍ത്ത് മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍. കാവിമുണ്ടുടുത്ത് ഏന്തയാര്‍ ബ്രാഞ്ച് സെക്രട്ടറി ടി.എച്ച് അബ്ദു അടക്കമുള്ള എട്ടംഗസംഘം നേര്‍ച്ചക്കുറ്റി തകര്‍ത്ത് ജമാ അത്ത് പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ടിയിടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. എന്നാല്‍, സംഘം പിക്കപ്പ് വാനിലെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതികളെ തിരിച്ചറിയാന്‍ കാരണമായത്.സംഭവത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്ത് ഏന്തയാര്‍ ബ്രാഞ്ച് സെക്രട്ടറി ടി.എച്ച് അബ്ദു അടക്കം എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ പള്ളി വീട്ടില്‍ ഉസ്മാന്‍ സഹോദരങ്ങളായ സെയ്തലവി ഉമ്മറു കുട്ടി തൊടുപുഴ പല്ലാഴിമംഗലം ഗദ്ദാഫി എന്നിവര്‍ ഇന്നലെ സ്‌റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം ബ്രാഞ്ച് സെക്രട്ടറി ടി.എച്ച് അബ്ദു അടക്കമുള്ള മറ്റുനാലുപേര്‍ ഇപ്പോഴും ഒളിവിലാണ്.
ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം അബ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാവിമുണ്ടുടുത്തെത്തിയ സംഘത്തിന്റെ ലക്ഷ്യം മതസ്പര്‍ദ്ദ വളര്‍ത്തുകയും കലാപം സൃഷ്ടിക്കുകയുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഇന്നലെ കീഴടങ്ങിയ നാല് പേര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയച്ചതിനെതിരെ ഏന്തയാര്‍ ജമാഅത്ത് ഭാരവാഹികള്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ഒളിവിലായവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
















