ന്യൂദല്‍ഹി: ഈ വര്‍ഷം രാജ്യത്തെ കായിക-വിനോദ മേഖലകളില്‍ മികവ് തെളിയിച്ച 100 പ്രമുഖരെ ഉള്‍പ്പെടുത്തി ഫോബ്സ് മാസിക തയാറാക്കിയ പട്ടികയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടി.2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സപ്തംബര്‍ 30 വരെ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുവും കണക്കിലെടുത്താണ് സ്ഥാന നിര്‍ണയം നടത്തിയത്.
മോഹന്‍ലാല്‍ 27-ാം സ്ഥാനത്തും മമ്മൂട്ടി 62-ാം സ്ഥാനത്തുമാണുള്ളത്. മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 64.5 കോടി രൂപയും മമ്മൂട്ടിയുടേത് 33.5 കോടി രൂപയുമാണ്. വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 252.72 കോടി രൂപയാണ് കോഹ്ലിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 293.25 കോടി രൂപയാണ് വരുമാനമെങ്കിലും അക്ഷയ് കുമാര്‍ പട്ടികയില്‍ രണ്ടാമതാണ്. 2016 മുതല്‍ പട്ടികയില്‍ ഒന്നാമതായിരുന്ന സല്മാന് ഖാന് ഇക്കൊല്ലം മൂന്നാമതായി.
അമിതാബ് ബച്ചന്, എംഎസ് ധോണി, ഷാരൂഖ് ഖാന്, രണ്‍വീര്‍ സിങ, ആലിയ ഭട്ട, സച്ചിന് ടെന്‍ഡുല്‍ക്കര്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ ആദ്യ പത്തു സ്ഥാനങ്ങളിലും ഇടം നേടി. കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര ഇത്തവണ പതിനാലാം സ്ഥാനത്താണ്. കോഹ്ലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്ക ശര്‍മ 21-ാം സ്ഥാനത്തുണ്ട്.
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്ത(13), എ.ആര്. റഹ്മാന്(16), ധനുഷ്, വിജയ്, കമല്ഹാസന്, പ്രഭാസ്, സംവിധായകന് ഷങ്കര്‍, മഹേഷ് ബാബു, സൈന നേവാള്‍, പി.വി. സിന്ധു എന്നിവരും പട്ടികയലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: