കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കഥയെ ആസ്പദമാക്കി മമ്മൂട്ടി നായകനായി എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രംത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി. കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനായി ഇതുവരെ തീരുമാനം എടുത്തില്ലായെന്നും സിനിമ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
സാമൂതിരിയുടെ നാവികപ്പടയുടെ തലവനായ കുഞ്ഞാലി മരയ്ക്കാറിന്റെ കഥ സിനിമയാക്കാന്‍ ആദ്യം മമ്മൂട്ടിയെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നിരുന്നത്. സന്തോഷ് ശിവനായിരുന്നു സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നത്.ചര്‍ച്ചകള്‍ സജീവമായിരിക്കെ ചിത്രത്തിന്റെ ഫാന്‍ മേഡ് പോസ്റ്ററുകള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ മമ്മൂട്ടി ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ശേഷം പ്രിയദര്ശന് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം എന്ന പേരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുമായിരുന്നു.
മമാങ്കമാണ് നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. 55 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 100 കോടി കളക്ഷന്‍ എന്ന നേട്ടത്തിനരികിലാണ്. ചിത്രത്തിന്റെ വിജയത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ ചിലര്‍ മനപൂര്‍വം കെട്ടിച്ചമച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി രംഗത്ത് എത്തിയിരുന്നു. അത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: