ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എള്‍ഗാര്‍ പരിഷദ് കേസില്‍ പ്രതികളായ 19 നഗര നക്‌സലുകള്‍ക്കെതിരെയുള്ള കുറ്റപത്രം മഹാരാഷ്‌ട്ര യുഎപിഎ കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മാതൃകയില്‍ മോദി റോഡ്‌ഷോ നടത്തുമ്പോള്‍ അതിനിടയില്‍ വധിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുകയും രാജ്യത്ത് അത് വളരാന്‍ പിന്തുണയും നല്‍കുക. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എള്‍ഗാര്‍ പരിഷദുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഇതുസംബന്ധിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ നഗര നക്‌സലുകലില്‍ ചിലര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായി രാജ്യത്ത് തങ്ങി വരികയായിരുന്നു. നിരോധിത സംഘടനയായ മാവോയിസ്റ്റ് സിപിഐയുമായി ഇവര്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍ അഞ്ചു പേര്‍ കബീര്‍ കാലാ മഞ്ച് (കെകെഎം) എന്ന ഇടത് സാംസ്‌കാരിക സംഘടനയില്‍ അംഗങ്ങളാണ്. കേസില്‍ അഞ്ചുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
സംഭവത്തില്‍ 5000 പേജിന്റെ ചാര്‍ജ് ഷീറ്റാണ് പൂനെ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്ന 10 പേര്‍ നഗര നക്‌സലുകളാണെന്നും, അഞ്ചുപേര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിചാരണ വേളയില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ അറിയിച്ചു.
യുഎപിഎ ജഡ്ജ് എസ്.ആര്‍. നവേന്ദര്‍ പരിഗണിക്കുന്ന കേസില്‍ പ്രതികള്‍ക്കെതിരെ 16 ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം ഭീകര വിരുദ്ധ, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ്. കസ്റ്റഡിയില്‍ കഴിയുന്ന 19 പേരും നിരോധിത സംഘടനയായ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എട്ടുകോടി രൂപ സമാഹരിച്ച് ഇവര്‍ എം- 4 റൈഫിളുകളും നാല് ലക്ഷം വെടിയുണ്ടകള്‍ വാങ്ങി പദ്ധതി നടപ്പിലാക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു. നേപ്പാല്‍, മണിപ്പൂര്‍ എന്നിവിടങ്ങളിയെ ആയുധ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാണ് ഇവര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് മോദി റോഡ്‌ഷോ നടത്തുമ്പോള്‍ അവസരം ലഭിക്കുന്നത് പോലെ രാജീവ്ഗാന്ധി മാതൃകയില്‍ വധിക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. 2017 ജിസംബര്‍ 31ന് എള്‍ഗാര്‍ പരിഷദ് സംഘടിപ്പിച്ച യോഗം മാവോയിസ്റ്റ് ഭീകരര്‍ സംഘടിപ്പിച്ചതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസ് പോലെ പുനസൃഷ്ടിക്കുന്നതിനായുള്ള ഗൂഢാലോചനയ്‌ക്കായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. എള്‍ഗാര്‍ പരിഷത്ത് യോഗത്തിനു പിന്നാലെ കൊറെഗാവ്- ഭീമ സമൂദായ കലാപവും ഇവര്‍ സംഘടിപ്പിച്ചതാണ്. ഭീമ കൊറെഗാവ് 200ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് നക്‌സലുകള്‍ ഇത് ആസുത്രണം ചെയ്തിരിക്കുന്നത്. കാലാപത്തില്‍ 28 കാരനായ ഒരു യുവാവ് കൊല്ലപ്പെടുകയും, 152 പേര്‍ അറസ്റ്റിലാവുകയും 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്് 2018 ജൂണ്‍ ആറില്‍ കലാപത്തിന് ആസുത്രണം ചെയ്ത 10 അക്ടിവിസ്റ്റുകളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ഇവര്‍ അറസ്റ്റിലായത്.റോണാ വില്‍സണ്‍, സുധീര്‍ ധവാലെ, ഷോമാ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗത്ത് തുടങ്ങിയ പി. വരവര റാവു, സുധ ബരദ്വാജ്, അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ് തുടങ്ങി നിരവധി പ്രമുഖരാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ വധിക്കാനും കലാപത്തിന് ആഹ്വാനം ചെയ്തതായും ഈ റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഗൗതം നവ്‌ലഖ എന്നയാള്‍ക്ക് മാവോയിസ്റ്റ്, കശ്മീരി വിഘടനവാദികള്‍ എന്നിവയുമായി ബന്ധമുണ്ടെന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
















