മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) ഭാഗമല്ല ശിവസേനയെന്നും പ്രതിപക്ഷ പ്രതിനിധി സംഘത്തില്‍ ചേരേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും സേന നേതാവ് സഞ്ജയ് റാവത്ത്.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പൗരത്വ ദേഗദഗതി നിയമത്തിനെതിരെ അപേകഷ സമര്‍പ്പിക്കാന്‍ എത്തിയ പ്രതിപക്ഷ പ്രതിനിധി സംഘത്തില്‍ ശിവസേനയുടെ പ്രതിനിധഝി ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.
തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച റാവത്ത് കോണ്‍ഗ്രസുമായും എന്‍സിപിയുമായും മാത്രമാണ് ശിവസേനയ്‌ക്ക് ബന്ധമെന്നും അതുകൊണ്ട് തന്നെ യുപിഎയുമായി ചേരേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. എന്തിന് പ്രതിപക്ഷ പ്രതിനിധികളുമായി ചേരണം. ശിവസേനക്ക് ഇപ്പോഴും സ്വത്വമുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
















