കോഴിക്കോട്: പന്തീരങ്കാവ് കേസിന് പിന്നാലെ ഇടത് സംഘടനകളുമായുള്ള അവിശുദ്ധ ബന്ധം ഊട്ടി ഉറപ്പിച്ച് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുവമ്പാടി മുത്തപ്പന്‍ പുഴ പരിസരത്താണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയുധധാരികളായ നാല് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമെത്തിയത്. കര്‍ഷകര്‍, പണിയായുധങ്ങള്‍ പോരാട്ടത്തിന് ഉപയോഗിഗക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷം ഇവര്‍ മടങ്ങി.
ടാറ്റയുടെ ഹാരിസണിന്റെയും കയ്യേറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളി തിരിച്ചറിയണമെന്ന് പോസ്റ്ററില്‍ പറയുന്നു. സിപിഐ നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















