അഞ്ചല്‍: ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും. സൂപ്പര്‍താരം അമീര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍സിങ് ഛദ്ദയിലാണ് ജടായുപ്പാറ വിസ്മയമാകുന്നത്. ഇന്നലെയാണ് അമീറും കൂട്ടരും ഇവിടെയെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായാണ് സൂപ്പര്‍താരം എത്തിയത്.
ജടായുപ്പാറയില്‍ തന്നെ പിന്‍തുടരുന്ന മൂന്ന് പേരുടെ മുന്നില്‍ അമീര്‍ ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. ഹെലിക്യാം ഉപയോഗിച്ച് ജടായുപ്പാറയുടെ ആകാശ ദൃശ്യം സിനിമയ്‌ക്ക് വേണ്ടി പകര്‍ത്തിക്കഴിഞ്ഞു. ബോളിവുഡിലേക്ക് എത്തുന്നതോടെ ജടായുപ്പാറ ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ജടായുപ്പാറയില്‍ ജടായു എര്‍ത്ത് സെന്‍ഡര്‍ എംഡി രാജീവ് അഞ്ചല്‍ അമീര്‍ ഖാനെ സ്വീകരിച്ചു. ജടായു ടൂറിസം ജീവനക്കാരുമായും ടൂറിസ്റ്റുകളുമായും ചിത്രമെടുക്കാനും താരം സമയം കണ്ടെത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലും കന്യാകുമാരിയിലും ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.














