അബുജ: 2019ല്‍ നൈജീരിയയില്‍ മുസ്ലിം ഭീകരര്‍ കൊന്നൊടുക്കിയത് ആയിരത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികളെ. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഫുലാനിയും ബൊക്കോ ഹറാമും നടത്തിയ കൂട്ടകൊലകളുടെ കണക്കുകള്‍ വ്യക്തമാകുന്നത്. മുസ്ലിം നൈജീരിയയിലെ നാടോടി സമൂഹമാണ് ഫുലാനികള്‍.
‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്ന മുദ്രാവാക്യവുമായി പ്ലാറ്റൂ, ബെന്യു, തരാബ, തെക്കന്‍ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങളിലെയും ക്രിസ്ത്യന്‍ സമൂഹങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന ഭീകരവാദി ഗ്രൂപ്പാണ് ഫുലാനി. ഇതില്‍ 1000 പേരുടെ കൊലപാതകത്തില്‍ ആഫ്രിക്കന്‍ ഇസ്ലാമിക ഭീകര സംഘടനയായ ബൊക്കോ ഹറാമിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ സൈനികര്‍ ഉള്‍പ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബോക്കോ ഹറാം പ്രധാനമായും ലക്ഷ്യമിടുന്നത്. ക്രൈസ്തവ സമൂഹത്തെ തന്നെ ഇരു സംഘടനകളും ആക്രമിക്കുന്നതിന് പിന്നില്‍ മതവൈരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് എം.പിയായ ബറോണ്‍സ് കരോളിന്‍ കോക്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ്.
















