ബംഗാളിലെ ബാങ്കുറ ജില്ലയിലുള്ള ജയറാംബാടി ഗ്രാമത്തില്‍ ധനുമാസത്തിലെ കൃഷ്ണസപ്തമിയിലാണ്(1853 ഡിസംബര്‍ 22 )മാതൃദേവിയെന്ന് ശ്രീരാമകൃഷ്ണശാരദാദേവി ഭക്തര്‍ സ്നേഹാദരങ്ങളോടെ വിളിക്കുന്ന ശ്രീശാരദാദേവി ജനിച്ചത്. അമ്മ ശ്യാമസുന്ദരീദേവി, അച്ഛന് രാമചന്ദ്രമുഖര്‍ജി. ശാരദാമണിയെന്നാണ് മകള്‍ക്ക് അവര്‍ പേരിട്ടത്. കുഞ്ഞു പിറക്കുന്നതിനു മുമ്പ് തന്നെ ദിവ്യമായൊരു സൗഭാഗ്യം കൈവരുന്നതിന്റെ സൂചനകള്‍ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിഭ്യാഭ്യാസം നല്കുന്നതിനു പകരം ഗൃഹകൃത്യങ്ങള്‍ പരിശീലിപ്പിക്കുന്നതായിരുന്നു ഗ്രാമത്തിലെ പതിവ്. ബാലവിവാഹവും അന്ന് നാട്ടുനടപ്പായിരുന്നു. ശാരദാമണിയും കുഞ്ഞുനാളിലേ തന്നെ വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ പരിശീലിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ ശാരദാമണിയെ ഇരുപത്തിമൂന്നു വയസ്സുള്ള ഗദാധരചട്ടോപാധ്യായക്ക് വിവാഹം ചെയ്തു കൊടുത്തു. ഗദാധരചട്ടോപാധ്യയാണ് പിന്നീട് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് വിഖ്യാതനായത്.
വിവാഹം കഴിഞ്ഞെങ്കിലും 18 വയസ്സുവരെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശാരദാമണി ഏറെനാളും കഴിഞ്ഞത്. ഭര്‍തൃഗൃഹത്തില്‍ പോകുന്ന വേളയിലെല്ലാം ഈശ്വപ്രാപ്തിയാണ് ജീവിതത്തിന്റെ മഹത്തായ ലക്ഷ്യമെന്ന് ശ്രീരാമകൃഷ്ണദേവന് ശാരദയെ ഉപദേശിക്കുമായിരുന്നു. ഒരിക്കല്‍ ജയറാംബാടിയിലെ സ്വഗൃഹത്തില്‍ കഴിയുന്ന വേളയില്‍ വേദനിപ്പിക്കിന്നൊരു വാര്‍ത്ത ശാദയെത്തേടിയെത്തി. ദക്ഷിണേശ്വരത്തില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് ചിത്തഭ്രമം പിടിപെട്ടിരിക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കാല്‍നടയായി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട ശാരദയ്ക്ക് മൂന്നാംനാള്‍ ജ്വരം പിടിപെട്ട് തീരെ നടക്കാന്‍ വയ്യാതായി. അവര്‍ ഒരു സത്രത്തില്‍ അന്നു രാത്രി വിശ്രമിച്ചു. രാത്രിയില്‍ കാര്‍മേഘവര്‍ണമുള്ള അതിസുന്ദരിയായൊരു സ്ത്രീ സമീപത്തു വന്നിരുന്ന് ശാരദയുടെ ശിരസ്സ് തലോടി. അതോടെ ശാരദാദേവിയ്ക്ക് ജ്വരം ഭേദമായി. താന്‍ ദക്ഷിണേശ്വരത്തു നിന്ന് വരികയാണെന്നും ദേവിയുടെ ഭര്‍ത്താവിനെ കാത്തുരക്ഷിക്കുന്നത് താനാണെന്നും ആ തേജോരൂപം അരുളിച്ചെയ്തു. ശാരദാദേവിയുടെ ആദ്യത്തെ ആത്മീയാനുഭവമായിരുന്നു അത്. ദക്ഷിണേശ്വരത്തെത്തിയപ്പോഴാണ് തന്റെ പതിക്ക് ചിത്തഭ്രമമൊന്നും പിടിപെട്ടില്ലെന്ന കാര്യമറിഞ്ഞത്. അത്യപൂര്‍വമായൊരു ദാമ്പത്യമായിരുന്നു രാമകൃഷ്ണദേവന്റെയും ശാരദാദേവിയുടേയും. ഉല്‍കൃഷ്ടമായൊരു ആത്മീയ ബന്ധം. ഭര്‍തൃശുശ്രൂഷയില്‍ ദേവി അനുഭവിച്ച പരമാനന്ദം അവാച്യമായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് ദേവിയെ നയിക്കുന്നതിനൊപ്പം ലൗകികജീവിതം നയിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം ഉപദേശങ്ങള്‍ നല്കി. ഷോഡശീപൂജയിലൂടെ, ശ്രീരാമകൃഷ്ണദേവന്റെ ഇച്ഛാനുസരണം ശാരദാദേവിയുടെ ശരീരം അഖിലാണ്ഡേശ്വരിയുടേതായിതീര്‍ന്നു. അതിനാല്‍ ശ്രീരാമകൃഷ്ണദേവന് ചെയ്ത തപസ്സിന്റെ ഫലങ്ങളെല്ലാം ലോകനന്മയ്ക്കായി ദേവി ഉപയോഗിച്ചു. ശ്രീരാമകൃഷ്ണദേവന് വിഷയികളുടെ സാമീപ്യം പൊള്ളുന്നതുപോലെയായിരുന്നു. എന്നാല്‍ അമ്മ (ശാരദാദേവി) സകലര്‍ക്കും ആശ്രയം നല്കി. അമ്മ ക്ഷമിക്കാത്ത തെറ്റുകള്‍ ഒന്നും ഭൂമിയിലില്ല.
1886 ആഗസ്റ്റ് 16 നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധി. അതിനുശേഷമുള്ള 34 വര്‍ഷം, ശ്രീരാമകൃഷ്ണദേവന് ലോകനന്മയ്ക്കായ് കൊണ്ടുവന്ന ജ്ഞാനാമൃതം ശാരദാദേവി യഥേഷ്ടം വിതറി. 67ാമത്തെ വയസ്സില്‍ 1920 ജൂലൈ 20 നാണ് ദേവി സമാധിയായത്.
9495827833
പ്രതികരിക്കാൻ ഇവിടെ എഴുതുക: