Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബസ് കത്തിക്കുകയും കല്ലെറിയുകയും ചെയ്താല്‍ പോലീസ് കേസെടുക്കും; ജാമിയ മിലിയ വിഷയത്തില്‍ ഇടപെടാതെ സുപ്രീ കോടതി; പരാതികളുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 01:19 pm IST
in India

ന്യൂദല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചപ്പോള്‍, കല്ലെറിയുന്നത് പോലീസ് കണ്ടു നില്‍ക്കണോ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തിരികെ ചോദിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഒന്നായി കണ്ടു നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്കുള്ള ആവലാതികളും പരാതികളും ഹൈക്കോടതിയെ അറിയിക്കൂ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വേണ്ടതു ചെയ്‌തോളും. അതിലും തൃപ്തി ഇല്ലെങ്കില്‍ ഇവിടെ വീണ്ടും വരൂ എന്നും ചീഫ് ജസ്റ്റിസ്. 

വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസുകള്‍ എടുക്കുമ്പോള്‍ എങ്ങനെ സമാധാനം വരുമെന്ന് ഇന്ദിര ജയ്‌സിങ് വാദിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സഹായം ലഭിച്ചിട്ടില്ല. തെലങ്കാന വെടിവയ്‌പ്പ് കേസില്‍ എന്ന പോലെ ഒരു കമ്മിഷനെ സുപ്രീം കോടതി നിയമിക്കണമെന്നും ഇന്ദിര. എന്നാല്‍, തെലങ്കാന സംഭവുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്നും അത്തരം ഒരു കമ്മിഷനേയും ഇപ്പോള്‍ നിയമിക്കില്ലെന്നും സുപ്രീം കോടതി. ജാമിയ മിലിയയില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും എന്നാല്‍, അലിഗഡ് സര്‍വകലാശാല ഇപ്പോഴും പ്രശ്‌നബാധിതമാണെന്നും റിട്ട. ജഡ്ജിയെ അങ്ങോട്ടേക്ക് അയക്കണമെന്നും കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. എന്നാല്‍, അതൊന്നും ഇപ്പോള്‍ ഉറപ്പു നല്‍കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. 

എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ത്ഥിയേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു വിദ്യാര്‍ഥി പോലും ജയിലില്‍ ഇല്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിക്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പരുക്കേറ്റ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദഗ്ധ ചികിത്സ തന്നെയാണ് നല്‍കിയത്. എല്ലാം ചെലവുകളും സര്‍ക്കാര്‍ സംവിധാനങ്ങളാണ് വഹിച്ചതെന്നും തുഷാര്‍. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അക്രമകാരികളെ പിരിച്ചു വിടാന്‍ പോലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൊട്ടാത്തവ എടുത്ത് പോലീസിനു നേരേ എറിയുന്നതിനിടെ പൊട്ടിത്തെറിച്ചാണ് ചില വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. 

വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ബഹളം വെയ്‌ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.