കൊല്ലം: ജില്ലയിലെ നഗരത്തിലും ഗ്രാമങ്ങളിലുമായി മുപ്പതോളം ഹര്‍ത്താല്‍ അനുകൂലികള്‍ കസ്റ്റഡിയില്‍. നഗരത്തില്‍ ഏഴ് പേരും റൂറല്‍ മേഖലകളില്‍ 23 പേരുമാണ് അറസ്റ്റിലായത്. മുന്‍ കരുതലെന്ന നിലയ്‌ക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുമ്പ് സമാന സംഭവങ്ങളില്‍ പ്രതികളായവരോ കുഴപ്പക്കാരെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുള്ളവരെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധുവിന്റെ നിര്‍ദേശാനുസരണം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കമ്മീഷണര്‍ നേരിട്ടാണ് നഗരത്തിലെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്നത്. നഗരത്തിലെവിടെയും ഇതുവരെ കുഴപ്പങ്ങളോ അക്രമ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനജീവിതം സാധാരണ നിലയ്‌ക്കാണ്. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതു മാത്രം കുറവാണ്. കെ എസ് ആര്‍ടിസിയെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ലെന്നു തന്നെ പറയാം.

പോളേക്കോടും ജവഹര്‍ നഗറിലും കെഎസ്ആര്‍ടിസിക്ക് നേരെ അക്രമുണ്ടായി. കരുനാഗപ്പള്ളി വവ്വാക്കാവില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. വവ്വാക്കാവിന് തെക്ക് പുലിയന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്തുവെച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കല്ലെറുണ്ടായി. പോലീസെത്തി വാഹനം തിരിച്ച് കരുനാഗപ്പള്ളി സ്റ്റാന്റിലേക്ക് വിട്ടു.
പുനലൂരിലും സ്ഥിതി ശാന്തമാണ്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കിന്നുണ്ട്. പ്രൈവറ്റ് ബസ് സര്‍വീസ് കുറവാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. മുന്‍ കരുതല്‍ കസ്റ്റഡിയില്‍ എസ്ഡിപിഐ നേതാക്കളായ ഷഫീഖ്, നസീം എന്നിവരെ പിടികൂടിയിട്ടുണ്ട്.
















