ഓസ്റ്റിന്‍: ഓസ്റ്റിനില്‍നിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ഥിച്ചു. ഡിസംബര്‍ 12 മുതല്‍ കാണാതായ മുപ്പത്തിമൂന്നുകാരിയായ ഹീഡി ബ്രൊസാഡിനേയും മൂന്നു വയസ് പ്രായമുള്ള മകളേയും കണ്ടെത്തുന്നതിനാണ് പോലീസ് സഹായമഭ്യര്‍ഥിച്ചത്.
വ്യാഴാഴ്ച രാവിലെ 7.30ന് ഇവരുടെ മകനെ കവന്‍ എലിമെന്ററി (ഇഛണഅച ഋഘഋങഅചഠഅഞഥ) സ്കൂളില്‍ ഇറക്കി വിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട് എന്നാണു പോലീസിനു ലഭിച്ച വിവരം. എന്നാല്‍ പിന്നീട് ഇരുവരേയും ആരും കണ്ടിട്ടില്ല. സ്കൂളില്‍ നിന്നും കുട്ടിയെ കൊണ്ടുപോകണമെന്നു ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് യുവതിയുടെ ഭര്‍ത്താവ് വിവരം അറിയുന്നത്. ഭാര്യയെ കുറിച്ചോ മകളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിളിച്ചറിയിക്കണമെന്നു ഭര്‍ത്താവ് ഷെയ്ന് കേയ്റി അഭ്യര്‍ഥിച്ചു.
അഞ്ചടി 3 ഇഞ്ച് ഉയരവും 150 പൗണ്ട് തൂക്കവും ഡാര്‍ക്ക് ബ്രൗണ്‍ മുടിയും ഉള്ള ഹീഡലിയേയും 7 പൗണ്ട് 7 ഔണ്‍സ് തൂക്കവും 22 ഇഞ്ച് വലിപ്പവുമുള്ള മകളേയും കണ്ടെത്തുന്നവര്‍ ഓസ്റ്റിന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ വിളിച്ച് അറിയിക്കണമെന്ന് അധികൃതരും അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: