പല്‍ഗാര്‍: ഇന്ത്യയില്‍ അനധികൃതമായി ഒളിച്ചു താമസിച്ചുവന്ന ബംഗ്ലാദേശികള്‍ ഭീകര വിരുദ്ധ സംഘത്തിന്റെ പിടിയില്‍. മഹാരാഷ്‌ട്രയിലെ പാല്‍ഗാര്‍ ജില്ലയിലെ ബോയിസര്‍ ഏരിയയിലാണ് സംഭവം. ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് ഇത്തരത്തില്‍ ഒരു രേഖകളുമില്ലാതെ കഴിഞ്ഞിരുന്നത്.
ഇതുസബന്ധിച്ച് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭീകര വിരുദ്ധ സംഘമെത്തി പരിശോധന നടത്തുകയായിരുന്നു. ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളോ, ഡോക്യുമെന്റുകളോ ഉണ്ടായിരുന്നില്ലെന്ന് എടിഎസ് സംഘം അറിയിച്ചു.
ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘം ഇന്ത്യയിലേക്ക് എത്തിയത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്നും എടിഎസ് അറിയിച്ചു.
















