കോട്ടയം: പൗരത്വ ബില്ലിനെതിരെ എം.ജി സര്‍വകലാശാലയിലെ ഒരുവിഭാഗം ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിക്ക് സര്‍വകലാശാല പിആര്‍ഒ പ്രചാരണം നല്‍കിയതിനെതിരെബിജെപി.
പിണറായി വിജയന്റെ പ്രസംഗം കേട്ട് അവേശം മൂത്ത എംജി പിആര്‍ഒ അരുണ്‍കുമാര്‍ നടത്തിയിരിക്കുന്നത് തികഞ്ഞ രാജ്യദ്രോഹ കുറ്റമാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ചൂണ്ടിക്കാട്ടി.
മതന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലാത്ത ദേശീയ പൗരത്വ ബില്ലിനെതിരെ ഇടതുവലതു രാഷ്‌ട്രീയ പാര്‍ട്ടികളും, എന്‍ഐഎ നിരീക്ഷണത്തിലുള്ള മുസ്ലിം തീവ്രവാദ സംഘടനകളും ചേര്‍ന്ന് നടത്തുന്ന കലാപത്തിന് പിന്തുണ നല്‍കുക വഴി എംജി പിആര്‍ഒ നടത്തിയിരിക്കുന്നത് ഗുരുതര കൃത്യവിലോപമാണ്. സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കരുതെന്ന നിയമമാണ് ലംഘിച്ചിരിക്കുന്നത്.
പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് തന്റെ സുഹൃത്തിനയച്ച സന്ദേശം മറ്റൊരു ഗ്രൂപ്പിലെത്തിയതോടെയാണ് വിവരം പുറത്തായത്. പ്രശ്‌നം വിവാദമായതോടെ അരുണ്‍കുമാര്‍ സന്ദേശം നീക്കംചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍. ഹരി ഗവര്‍ണര്‍ക്ക് അടിയന്തര സന്ദേശമയച്ചു. വിഷയം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനൊപ്പം രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പിആര്‍ഒ അരുണ്‍കുമാറിനെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍. ഹരി പ്രസ്താവനയില്‍ പറഞ്ഞു.
















