കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രമുസ്ലീം സംഘടനകള്‍ നടത്തിയ റാലിക്കിടയില്‍ 108 ആംബുലന്‍സ് അടിച്ചു തകര്‍ത്തു. കരുനാഗപ്പള്ളി ജമാ അത്ത് യൂണിയന്റെയും വിവിധ തീവ്രമുസ്ലീം സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് ആംബുലന്‍സിന് നേരെ ആക്രമണം ഉണ്ടായത്.
ചവറ ഫൗണ്ടേന്‍ ഹോസ്പിറ്റലിന്റെ 108 ആമ്പുലന്‍സാണ് തകര്‍ത്തത്. ആയിരത്തിലധികം പേര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തിട്ടുണ്ട്. രോഗിയെ എടുക്കാന്‍ പോകുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. സംഭവത്തില്‍ ആംമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആംബുലന്‍സിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും ബോഡി നശിപ്പിക്കുകയും ചെയ്തു. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.
















