സിനിമ പഠിക്കാന്‍ അഭിരുചിയും അഭിനിവേശവുമുള്ളവര്‍ക്ക് പൂനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ആര്‍എഫ്ടിഐ) 2020 വര്‍ഷം നടത്തുന്ന ഇനി പറയുന്ന പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനം നേടാം. സംയുക്ത പ്രവേശന പരീക്ഷ (ജെറ്റ്-2020) ഫെബ്രുവരി 15, 16 തീയതികളില്‍ ദേശീയതലത്തില്‍ നടത്തും. അപേക്ഷ ഓണ്‍ലൈനായി വേേു:െ//മുുഹ്യമറാശശൈീി.ില/േഷല2േ020 ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ജനുവരി 24 വരെ അപേക്ഷ സ്വീകരിക്കും. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കണം.
പിജി ഡിപ്ലോമ കോഴ്സുകള്‍ (മൂന്നുവര്‍ഷം): പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ, ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍, ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ഡിസൈന്‍.
ഡിപ്ലോമ കോഴ്സുകള്‍ (രണ്ട് വര്‍ഷം): സ്ക്രീന്‍ ആക്ടിങ്, സ്ക്രീന്‍ റൈറ്റിങ്, ഡയറക്ഷന്‍ & പ്രൊഡ്യൂസിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ്, റൈറ്റിങ് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ (ഒരുവര്‍ഷം): ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ്.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, സൗണ്ട് റെക്കോര്‍ഡിങ് & സൗണ്ട് ഡിസൈന്‍, സൗണ്ട് റെക്കോര്‍ഡിങ് & ടെലിവിഷന്‍ എന്‍ജിനീയറിങ്, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് & ഡിജിറ്റല്‍ മീഡിയ കോഴ്സിലേക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്സിലേക്ക് അപ്ലൈഡ് ആര്‍ട്സ്/ആര്‍ക്കിടെക്ച്ചര്‍/പെയിന്റിങ്/സ്കള്‍പ്ച്ചര്‍/ഇന്റീരിയര്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്സ് അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി/തത്തുല്യ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജൂലൈ 31 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
രജിസ്ട്രേഷന് ഫീസ്: ഏതെങ്കിലും ഒരു കോഴ്സിന്-4000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1250 രൂപ. രണ്ട് കോഴ്സുകള്‍ക്ക്-8000 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 2500 രൂപ. മൂന്നു കോഴ്സുകള്‍ക്ക്-10,000 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 3125 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. നിര്‍ദേശാനുസരണം കോഴ്സുകള്‍ തെരഞ്ഞെടുക്കാം. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവരെ അഭിരുചി പരീക്ഷ/ അഭിമുഖം വൈദ്യപരിശോധന നടത്തിയാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാകുന്നത് ജെറ്റ് 2020 സ്കോറിന് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: