കൊച്ചി: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ സംരംഭമായ ‘പ്രൊജക്ട് വേണ്ട’യും കേരളാ ബ്ലാസ്റ്റേഴ്സും അവരുടെ ഒഫിഷ്യല്‍ സ്പോണ്‍സര്‍മാരായ ഏഷ്യന്‍ പെയിന്റ്സും കൈകോര്‍ക്കുന്നു. ഫുട്ബോളിലൂടെ ലഹരി നിര്മ്മാര്ജ്ജനമെന്നതാണ് പ്രൊജക്ട് വേണ്ടയുടെ ലക്ഷ്യം. ഡിസംബര്‍ ഒന്നിന് നടന്ന കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരത്തില്‍, കേരള ബ്ലാസ്റ്റേഴ്സിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത് ‘പ്രൊജക്ട് വേണ്ട’ യിലെ കുട്ടികളാണ്.
കുട്ടികള്‍ക്കുവേണ്ടി വിവിധ ഫുട്ബോള്‍ പരിപാടികള്‍ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന് സംഘടിപ്പിക്കുന്നുണ്ട്. തീരപ്രദേശത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍ കോച്ചിങ് ക്യാമ്പുകള്‍, സമ്മര്‍ ക്യാമ്പുകള്‍, ടൂര്‍ണമെന്റുകള്‍ എന്നിവയുമുണ്ട്.ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ പദ്ധതികള്‍ക്ക് ഏഷ്യന്‍ പെയിന്റ്സിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഏഷ്യന്‍ പെയിന്റ്സ് ജനറല്‍ മാനേജര്‍ ജയദീപ് കാന്സെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: