കൊച്ചി: ഷെയ്ന് നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്ന് ഫെഫ്കയുടെ തീരുമാനം. വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ന് നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി.
ഈയാഴ്ച തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്. രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയിലെ ധാരണ.
നേരത്തെ, മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന് രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: