വിവാദങ്ങളുടെ തോഴന് ഷെയ്ന് നിഗം സിനിമ നിര്‍മാണരംഗത്തേക്കും ചുവടുവയ്ക്കുന്നു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതെന്ന് ഷെയ്ന് ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിംഗിള്‍സ്, സാറാമാണി കോട്ട എന്നീ ചിത്രങ്ങളാണ് നിര്‍മ്മിക്കുക. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഷെയിന്‍ തന്നെയാണ്. മാസങ്ങള്‍ക്കു മുന്‍പ് ഒരു ചാനലിന് നല്കിയ അഭിമുഖത്തിലും താരം ഇക്കാര്യം പറഞ്ഞിരുന്നു. അഭിനയരംഗത്ത് ശ്രദ്ധേയമായ മാറ്റം സൃഷ്ടിച്ച ഷെയ്ന് നിര്‍മാണരംഗത്തു കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വളരെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.
വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷമായിരിക്കും തന്റെ വലിയ ആഗ്രഹമായ സിനിമ നിര്‍മാണത്തിലേക്ക് കടക്കുകയെന്ന് താരം പറഞ്ഞു. വിവാദങ്ങള്‍ മൂലം വെയില്, ഖുര്‍ബാനി,ഉല്ലാസം എന്നീ ചിത്രങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. നിരവധി വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തി പരിചയം ഉള്ള രണ്ട് നവാഗതസംവിധായകരാണ് താന്‍ നിര്‍മിക്കാന്‍ പോകുന്ന ചിത്രങ്ങള്‍ ഒരുക്കുന്നതെന്ന് ഷെയ്ന് പറയുന്നു. വൈകാതെതന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: