Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി വിഭാഗീയത പുതിയ തലത്തില്‍; തോമസ് ഐസക്കിനെതിരെ സിപിഎം സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 06:03 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ തോമസ് ഐസക്കിനെതിരെ പാര്‍ട്ടിയിലെ മറുപക്ഷം പ്രത്യക്ഷ സമരത്തിന്. പൊതുഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ തുലച്ച കുട്ടനാട് കനകശേരി പാടത്തെ ബണ്ട് നിര്‍മാണമാണ് സിപിഎമ്മിലെ വിഭാഗീയതയില്‍ ജി. സുധാകര പക്ഷം ആയുധമാക്കുന്നത്. 

ഇക്കഴിഞ്ഞ അഞ്ചിനാണ് കനകശേരി പാടശേഖരത്ത് മൂന്നാമതും മടവീണത്. ഇതോടെ കനകശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലായി 440 ഏക്കറിലെ പുഞ്ചക്കൃഷി നശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 86 ലക്ഷം രൂപയാണ് മടകുത്താനായി കനകാശേരിയില്‍ ചെലവഴിച്ചത്. പൊതുഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ പാഴാക്കിയെന്നു മാത്രമല്ല, കര്‍ഷകരെയും പൊതുജനങ്ങളെയും ഏറെ ദുരിതത്തിലാക്കി. അശാസ്ത്രീയമായി ബണ്ട് നിര്‍മിച്ചതാണ് പ്രശ്‌നമായത്. 

പ്രളയസമയത്തായിരുന്നു ആദ്യം ഇവിടെ മടവീഴ്ചയുണ്ടായത്. അന്നു മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കടല്‍മണ്ണുനിറച്ച ചാക്കുകള്‍ അടുക്കിയാണ് മടകെട്ടിയത്. വീണ്ടും മടവീണപ്പോഴും എതിര്‍പ്പുകള്‍ അവഗണിച്ച് അതേരീതി അവലംബിച്ചു. മതിമോഹനന്‍ എന്ന തൊഴിലാളിയുടെ നേതൃത്വത്തില്‍ നടന്ന ഈ മടകുത്തലിനെ അന്ന് തോമസ് ഐസക് പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു, ഒരു വിഭാഗം സിപിഎമ്മുകാര്‍ ഐസക്കിന്റെ നേട്ടമായി കൊട്ടിഘോഷിച്ചു.

വെള്ളപ്പൊക്കമില്ലാത്ത സമയത്താണ് കഴിഞ്ഞ അഞ്ചിന് ഈ പാടത്ത് ഒരിക്കല്‍ക്കൂടി മടവീണത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം സമരത്തിനിറങ്ങുന്നത്. ഈ മാസം 16ന് കൈനകരി ലോക്കല്‍ കമ്മിറ്റിയാണ് കളക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചത്. ജി. സുധാകര പക്ഷത്തിന് മേല്‍ക്കൈയുള്ളതാണ് ലോക്കല്‍ കമ്മിറ്റി. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന ബണ്ട് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നതാണ് വാസ്തവം. 

പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ മന്ത്രിയുടെ നേതൃത്വത്തില്‍ പാടശേഖരത്തില്‍ നടന്ന മടകുത്തല്‍ അശാസ്ത്രീയമാണെന്നാരോപിച്ച് സിപിഎം തന്നെ സമരത്തിനിറങ്ങുന്നുവെന്നതാണ് ശ്രദ്ധേയം. ബണ്ട് നിര്‍മാണത്തിനെതിരെ നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കടല്‍ മണല്‍നിറച്ച് പ്ലാസ്റ്റിക് ചാക്കുകള്‍ അടുക്കി മടകെട്ടുന്നത് അശാസ്ത്രീയമാണെന്നും, കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അന്നേ ആരോപണമുയര്‍ന്നിരുന്നു. സിപിഎമ്മിലെ പ്രബല വിഭാഗവും ഇതിനെ എതിര്‍ത്തു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയായിരുന്നു ധനമന്ത്രിയുടെ നേതൃത്വത്തില്‍ മടകുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.