Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി മാര്‍ക്ക് ദാനം: പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ നിയമപോരാട്ടത്തിന്; 18 വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കി

അനൂപ് ജി. by അനൂപ് ജി.
Dec 13, 2019, 05:56 am IST
in Kerala

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവരുടെ പരീക്ഷാഫലം റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിന്. പരീക്ഷാ ഫലം റദ്ദാക്കിയതിനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങുന്നതിനുമെതിരെ 18 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ക്കൊപ്പം കൂടുതല്‍ വിദ്യാര്‍ത്ഥികളും കക്ഷി ചേരുമെന്നാണ് സൂചന. 

മാര്‍ക്ക് ദാനത്തിലൂടെ പരീക്ഷ പാസായ 118 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.  ഫലം റദ്ദാക്കിയെന്നും സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനുള്ളില്‍ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്‌ട്രേഡായി വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ അയച്ചിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെട്ട് നടത്തിയ മാര്‍ക്ക് ദാനം വിവാദമായതോടെയാണ് സിന്‍ഡിക്കേറ്റ് മാര്‍ക്ക് ദാനം റദ്ദാക്കിയത്. 

ബിടെക് ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാന്‍ ഒരു മാര്‍ക്ക് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാല അദാലത്തിനെ സമീപിച്ചത്. സര്‍വകലാശാലയിലെ  എംപ്ലോയീസ് യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഇടപെടല്‍ മൂലം അദാലത്തിലൂടെ ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് അനുവദിച്ചു. പിന്നാലെയാണ് ഒരു വിഷയത്തില്‍ മാത്രം തോറ്റവര്‍ക്ക് ജയിക്കാനാവശ്യമായ അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. സംഭവം വിവാദമായതോടെ തീരുമാനം റദ്ദാക്കി. 

അതേസമയം, ഫലം റദ്ദാക്കാന്‍ സര്‍വകലാശാല ചട്ടപ്രകാരം സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. പാസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയ വിദ്യാര്‍ത്ഥികള്‍ അതുപയോഗിച്ച് ജോലിക്ക് കയറിയിരുന്നു. എന്നാല്‍, ഫലം റദ്ദാക്കിയതോടെ വിജയികളായവര്‍ വെട്ടിലായി. ഫലം റദ്ദാക്കിയതായി കാണിച്ച് കഴിഞ്ഞ ദിവസം സര്‍വകലാശാല നോര്‍ക്ക റൂട്ട്‌സിനെയും വിവരം അറിയിച്ചു. 

ഇതിനിടെ, സര്‍വകലാശാലകളില്‍ അദാലത്ത് നടത്താന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളില്‍ അദാലത്തില്‍ നടത്തിയതിന്റെ തെളിവാണ് പുറത്തായത്. അദാലത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ നടത്തിയതെന്നുമായിരുന്നു മന്ത്രിയുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.