പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ ഇക്കാര്യങ്ങളില്‍ എല്ലാം കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് എതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ബില്‍ വിവേചനപരമല്ല. മതപരമായ പീഡനത്തിന് വിധേയരാകുന്ന ഹിന്ദുക്കളെ രക്ഷിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രമേയങ്ങളും നിവേദനങ്ങളുമായി മുമ്പ് രംഗത്തുവന്നിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1947 നവംബര്‍ 25ന് പാസാക്കിയിരുന്നു. പാക് അതിര്‍ത്തി കടന്ന് ജീവനും അഭിമാനവും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലേക്ക് എത്തുന്ന മുസ്ലിം ഇതരവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കോണ്‍ഗ്രസ് ബാധ്യസ്ഥമാണെന്നായിരുന്നു അന്നത്തെ നിലപാട്. അവരാണ് ഇപ്പോള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത്.
അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനവും പീഡനവും നേരിടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കുന്നതില് ഉദാര സമീപനം സ്വീകരിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയില്‍ ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് പോലുള്ള മുസ്ലിം രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും അന്ന് മന്മോഹന് സിങ് പറഞ്ഞിരുന്നു.
ആസാം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിയും മുസ്ലിം രാഷ്ട്രങ്ങളില്‍ വിവേചനം നേരിടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം അനുവദിക്കണമെന്ന പക്ഷക്കാരനായിരുന്നു. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് മതപരമായ പീഡനങ്ങള്‍ക്കും മറ്റും ഇരകളായി ഈ രാജ്യത്തേക്ക് പലായനം ചെയ്തെത്തിയവരെ വിദേശികളായി പരിഗണിക്കരുതെന്നും അവര്‍ക്ക് പൗരത്വം നല്‍കണമെന്നുമായിരുന്നു തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2012ല്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് നിവേദനം നല്കിയ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.
പാര്‍ലമെന്റിന് നിയമമുപയോഗിച്ച് പൗരത്വാവകാശം നിയന്ത്രിക്കാം എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വത്തിനുള്ള അവകാശം പാര്‍ലമെന്റിന് നിയമംവഴി ക്രമപ്പെടുത്താം എന്ന് പറയുമ്പോള്‍, ഭരണഘടനയില്‍ പൗരത്വം സംബന്ധിച്ച ഭാഗത്തെ മുന്‍ വ്യവസ്ഥകളിലെ യാതൊന്നും പൗരത്വത്തിന്റെ ആര്ജ്ജനത്തെയും പര്യവസാനത്തെയും പൗരത്വവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ വിഷയങ്ങളേയും സംബന്ധിച്ച് ഏത് വ്യവസ്ഥയുണ്ടാക്കുവാനും പാര്‍ലമെന്റിനുള്ള അധികാരത്തില്‍ കുറവ് വരുത്തുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗങ്ങളിലുള്ള വലിയൊരു ജനവിഭാഗമാണ് പൗരത്വ ഭേദഗതി ബില്ലില്‍ പരിഗണിക്കപ്പെടുന്നത്. മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 1950ന് ശേഷം ക്രമാതീതമായി കുറഞ്ഞു. ഈ ജനവിഭാഗത്തിനെതിരേയുള്ള വംശഹത്യാപരമായ നടപടികളാണ് ഇതിന് കാരണം. ഇത് തന്നെയാണ് ബംഗ്ലാദേശിലും നടക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരായി നിത്യവുമുള്ള സംഭവങ്ങളാണിത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, ഈ ഭേദഗതിയെ ഒരുതരത്തിലും തടസ്സപ്പെടുത്തില്ല.
(രാജ്യസഭയില്‍ സുബ്രഹ്മണ്യന് സ്വാമി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: