കണ്ണൂര്‍ : സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തില്‍ പാപ്പിനിശ്ശേരി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ നിയമനം നടത്തുന്നു.
മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രമുഖ സ്ഥാപനത്തില്‍ എര്‍ത്ത് മൂവിംഗ്/ കയര്‍ ഡിഫൈബറിംഗ്/ കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങള്‍ പരിപാലനം ചെയ്തിട്ടുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പള സ്‌കെയില്‍ 14620- 25280 രൂപ (ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പ്).
പേഴ്സണല്‍ മാനേജര്‍ തസ്തികയില്‍ എല്‍.എല്‍.ബി വിത്ത് ലേബര്‍ ലോ/ എം.എസ്.ഡബ്ല്യു/ എം.ബി.എ (എച്ച്.ആര്‍) ആണ് യോഗ്യത. പേഴ്സണല്‍/ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പള സ്‌കെയില്‍ 14620- 25280 (ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പ്).
ഫിനാന്‍സ് മാനേജര്‍ (കരാര്‍ നിയമനം) തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും സംസ്ഥാന/ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ട് ഓഡിറ്റും ജി.എസ്.ടി, ആദായ നികുതി കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം ഉണ്ടാകണം. കമ്പനി ആക്ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് വേണം. കമ്പ്യൂട്ടറിലുള്ള പ്രവൃത്തി പരിജ്ഞാനം അഭികാമ്യം. പ്രായം 56 വയസ്സില്‍ കുറയരുത്. ഏകീകൃത ശമ്പളം 35,000 രൂപ.
മെക്കാനിക്കല്‍ എന്‍ജിനീയര്‍, പേഴ്സണല്‍ മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് ഡിസംബര്‍ ഒന്നിന് 40 വയസ്സ് അധികരിക്കരുത്. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് സാധാരണ നിലയിലുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷ നിരസിക്കാനുള്ള അധികാരം മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും. അര്‍ഹരായ അപേക്ഷകര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 31നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട വിലാസം : മാനേജിംഗ് ഡയറക്ടര്‍, കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി. പി.ഒ – 670561, കണ്ണൂര്‍
















