തിരുവനന്തപുരം: ആഫ്രിക്കൻ മേഖലയിലെ ജീവിതയാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള മാർഗമാണ് സിനിമയെന്ന് ബുർകിനോ ഫാസോ സംവിധായക അപ്പോലീൻ ട്രവോർ. ആഫ്രിക്കയിലെ സാഹചര്യങ്ങൾ സിനിമ നിർമാണത്തിന് അനുകൂലമല്ലന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കവെ അവർ പറഞ്ഞു.
യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഈ മേഖലയെ കലുഷിതമാക്കിയിരിക്കുകയാണ്.എങ്കിലും യുവതലമുറ സിനിമ നിർമ്മാണത്തിന് ശ്രമിക്കുന്നുണ്ട് .സിനിമയിലൂടെ മാത്രമേ തങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളും സംസ്കാരവും ലോകം മുഴുവൻ ചർച്ചയാകൂ. അതുകൊണ്ടാണ് വനിതയായിട്ടും താനും ഈ മേഖല തെരെഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
സംവിധായകരായ പ്രിയനന്ദനൻ ,ബാലു കിരിയത്ത്, മനു അശോകൻ ,നിർമാതാക്കളായ ആയുഷ് പട്ടേൽ,മിറ്റ് ജാനി,സ്പാനിഷ് താരം ലിയ ബ്രിയോൺസ് , മീര സാഹിബ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: