കൊച്ചി: നാളെ റിലീസാകുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ള തന്നെയെന്ന് ഹൈക്കോടതി. ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പ് നല്കി വൈകിട്ട് നാലിനകം സത്യവാങ്ങ്മൂലം നല്കാന് ജസ്റ്റീസ് വി.ഷെര്‍സി നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്ക് നിര്‍ദേശം നല്കി. എന്നാല്‍, ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യം കോടതി തള്ളി. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്. സിനിമ നാളെ റിലിസ് ചെയ്യാനിരിക്കെ നിരവധി പേരുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുണ്ടെന്നത് കണക്കിലെടുത്താണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി.പകര്‍പ്പവകാശ നിയമം 57 (1അ) പ്രകാരം സൃഷ്ടിയില്‍ കഥാകൃത്തിനുള്ള അവകാശം അംഗീകരിച്ച കോടതി, സെക്ഷന്‍ 57 (1ആ) പ്രകാരം കഥയില്‍ വെള്ളം ചേര്‍ക്കല്‍ പാടില്ലന്ന സജീവ് പിള്ളയുടെ വാദത്തില്‍ പിന്നീട് തീരുമാനം എടുക്കും.
മാമാങ്കത്തിന്റെ കഥ തന്റെയാണന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. കഥാതന്തുവാണ് സിനിമയുടെ കാതല്‍ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിര്‍മാതാവും അണിയറക്കാര്‍ മാത്രമാണന്നും വ്യക്തമാക്കി. സൃഷ്ടിയില്‍ സൃഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. കഥയുടെ പകര്‍പ്പവകാശം താന്‍ വാങ്ങിയതാണെന്ന നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം കോടതി തള്ളി.
അതേസമയം, നാളെ മുതല്‍ മാമാങ്കം തിയേറ്ററുകള്‍ കീഴടക്കും.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിനു ഇതിനോടകം ആശംസകളുമായി സിനിമാ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.
എം. പദ്മകുമാര്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് മറ്റ് താരങ്ങള്‍. ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: