ന്യൂദല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷക ലില്ലി തോമസ് (91) ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയായിരുന്നു. അറുപത് വര്‍ഷമായി ദല്‍ഹിയിലായിരുന്നു താമസം. അവിവാഹിതയാണ്.
ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി. തോമസിന്റെയും അന്നമ്മയുടെയും മകളാണ്. തിരുവനന്തപുരത്തും മദ്രാസ് സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം. 1955ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1960 ല്‍ സുപ്രീംകോടതിയിലെത്തി. 1959ല്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി.
















