ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പോലീസ് സ്റ്റേഷന് പാര്‍ക്കിങ്ങ് ലോട്ടില്‍ രാത്രി ഇരുളിന്റെ മറവില്‍ പതിയിരുന്ന ആയുധധാരിയായ യുവാവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പോലീസ് സ്റ്റേഷന്റെ പുറകില്‍ നിന്നും വെടിയൊച്ച കേട്ടാണ് രണ്ടു പോലീസ് ഓഫിസര്‍മാര്‍ പുറത്തിറങ്ങിയത്. ഇതിനിടയില്‍ പെട്രോള്‍ വാഹനത്തില്‍ ഇരുന്നിരുന്ന പോലീസ് ഓഫീസര്‍ സ്റ്റീഫന്റെ കാറിന് വെടിയേറ്റിരുന്നു. പോലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് ആയുധധാരിയായ ലണ്ടന്‍ ടി. ഫിലിപ്പ്സിനു (35) വെടിയേറ്റു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
രണ്ടുവര്‍ഷമായി ഫെയ്റ്റിവില്ല പോലീസ് സ്റ്റേഷനില്‍ ഓഫീസറായി ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റീഫന്‍ സമര്‍പ്പണ മനോഭാവമുള്ള ധീരനായ ഓഫീസറായിരുന്നുവെന്ന് ഫെയ്റ്റിവില്ല പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
എന്താണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പൊലീസ് ഓഫിസര്‍മാരെ അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. വാഷിങ്ടന്‍ കൗണ്ടി ഷെറിഫ് ഓഫിസും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: