ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും വിജയിച്ച് ബിജെപിക്ക് മിന്നും വിജയം. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വന്‍വിജയം നേടിയത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ഹിരെകെരൂര്‍, കാഗ്വാദ്, വിജയനഗര്‍, ചിക്കബെല്ലാപുര, കെ.ആര്. പുരം, യെശ്വന്തപുര, അത്താണി, ഗോഖക് മണ്ഡലങ്ങളിലും ജെഡിഎസ്സിന്റെ സിറ്റിങ് സീറ്റുകളായ മഹാലക്ഷ്മി ലേഔട്ട്, കെആര്‍ പേട്ട്, കെപിജെപിയുടെ സിറ്റിങ് സീറ്റായ റാണെബെന്നൂരിലുമാണ് ബിജെപി വിജയിച്ചത്. ശിവാജി നഗര്‍, ഹുന്‍സൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഇതില്‍ ഹുന്‍സൂര്‍ ജെഡിഎസ്സിന്റെ സിറ്റിങ് സീറ്റാണ്. മാണ്ഡ്യ ജില്ലയിലെ കെ.ആര്. പേട്ട് പിടിച്ചെടുത്തത് ചരിത്ര നേട്ടമായി. ഇന്നോളം ഇവിടെ പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രം നേടിയിരുന്ന ബിജെപി ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിക്കുകയായിരുന്നു. കെആര്‍ പേട്ടില്‍ 2013ല്‍ 2519 വോട്ടുകളും 2018ല്‍ 9819 വോട്ടുകളും മാത്രം നേടാനായ ബിജെപിയുടെ ഇത്തവണത്തെ ഭൂരിപക്ഷം 9731 വോട്ടുകള്‍.
മൂന്ന് സിറ്റിങ് സീറ്റുകളില്‍ മത്സരിച്ച ജെഡിഎസ്സിന് ഒരു സ്ഥലത്തുപോലും വിജയിക്കാന്‍ സാധിച്ചില്ല. ഹൊസ്കോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ശരത്ബച്ചെഗൗഡ വിജയിച്ചു. റാണിബെന്നൂര്‍, ശിവാജി നഗര്‍ മണ്ഡലങ്ങള്‍ ഒഴിച്ച് 13 മണ്ഡലങ്ങളിലും അതാത് മണ്ഡലങ്ങളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കാണ് സീറ്റു നല്‍കിയത്. ബിജെപി സ്ഥാനാര്‍ഥികളായി മത്സരിച്ച ഇവരുടെ ഭൂരിപക്ഷത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.
വിജയിച്ചവര്‍
പേര്, മണ്ഡലം, ഭൂരിപക്ഷം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയിക്കു ലഭിച്ച ഭൂരിപക്ഷം
ബിജെപി ശിവറാം ഹെബ്ബാര്‍-യെല്ലാപുര-31,408 (1,483), ബി.സി. പാട്ടീല്‍-ഹിരെകെരൂര്‍-29,055 (555), ആനന്ദ്സിങ്- വിജയനഗര്‍-30,125 (2,775), ബൈരതി ബസവരാജ്-കെ.ആര്. പുരം-62,820 (32,729), എസ്.ടി. സോമശേഖര-യെശ്വന്തപുര-27,699 (10,711), കെ.ഗോപാലയ്യ-മഹാലക്ഷ്മി ലേഔട്ട്-54,386 (41,100), മഹേഷ് കുമത്തല്ലി-അത്താണി-39456 (2,331), രമേശ് ജാര്‍ക്കിഹോളി-ഗോഖക്-29,006 (14,280). നാരായണഗൗഡ-കെആര്‍ പേട്ട്-9,731 (17,219), അരുണ്‍കുമാര്‍-റാണിബെന്നൂര്‍-23,222 (4,338), ശ്രീമന്ത് പാട്ടീല്‍-കാഗ്വാദ്-18,532 (32,948), ഡോ. കെ.സുധാകര്‍-ചിക്കബെല്ലാപ്പുര-34,801 (45,177)
കോണ്‍ഗ്രസ് എച്ച്.പി. മഞ്ചുനാഥ്-ഹുന്‍സൂര്‍-39,727(8,575), ശിവാജിനഗര്‍-റിസ്വാന് അര്‍ഷാദ്-13,521(15,040)
സ്വതന്ത്രന് ശരത്ബച്ചെഗൗഡ-ഹൊസ്കോട്ടെ-11,486 (7,597)
പ്രതികരിക്കാൻ ഇവിടെ എഴുതുക: