അടിമുടി മതേതരം എന്നാണ് പിണറായി വിജയന് മുഖ്യമന്ത്രിയായിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അവകാശവാദം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന കാള്‍ മാര്‍ക്സിന്റെ നിരീക്ഷണം. ആ നിരീക്ഷണത്തെ പിന്‍പറ്റിയായിരുന്നു പില്ക്കാല കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളും. എന്നാലിപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. മദ്രസകള്‍ പരിപോഷിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം അമ്പരപ്പും ആശങ്കയും ഉളവാക്കുന്നു.
മദ്രസ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മദ്രസ അധ്യാപകന് 6000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പെന്‍ഷനുമാണ് ലഭിക്കുക. അതേസമയം ക്ഷേത്ര മതപാഠശാല അധ്യാപകന് തുച്ഛമായ 500 രൂപയാണ് ശമ്പളം. മറ്റാനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വോട്ടുബാങ്ക് പ്രീണനം എത്രത്തോളമെത്തിയെന്നതിന് ഉദാഹരണമാണ് ഇസ്ലാം മതത്തോടുള്ള ഈ ഉദാരസമീപനം. മതം പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ വാരിക്കോരി നല്കുകയാണിപ്പോള് ചെയ്യുന്നത്.
കേരളത്തില്‍ 21,638 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇവിടെയെല്ലാം കൂടി രണ്ടുലക്ഷത്തിലേറെ അധ്യാപകരുമുണ്ട്. മാത്രമല്ല, ഇവര്‍ക്കായി ഒരു ക്ഷേമനിധി ബോര്‍ഡിനും രൂപം നല്‍കിയിട്ടുണ്ട്. പെന്ഷന്, ചികിത്സ ആനുകൂല്യം, മക്കളുടെ വിവാഹ ധനസഹായം, വനിത അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യം എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിനായാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ഇസ്ലാം മതതത്വങ്ങള്‍ ആ വിഭാഗത്തിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനാണ് മദ്രസകള്‍ സ്ഥാപിതമായിരിക്കുന്നത്. ആ മതം നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കടുത്ത നടപടികളാണ് മദ്രസ അധികൃതര്‍ സ്വീകരിക്കാറുള്ളത്. ഒരു ഹൃസ്വചിത്രത്തില്‍ പൊട്ടുതൊട്ട് അഭിനയിച്ചു എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ നിന്നും പുറത്താക്കിയ സംഭവം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. അത്തരത്തില്‍ സങ്കുചിതമായ ചിന്താഗതിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ മദ്രസകള്‍ ചെയ്യുന്നത്?
തങ്ങളുടേത് മതേതര സര്‍ക്കാര്‍ ആണെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് ഹിന്ദു സംസ്കാരം പഠിപ്പിക്കുന്നതിന് എത്രത്തോളം പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നുകൂടി ചിന്തിക്കണം. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ 183 മതപാഠശാലകളും, മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ അവ നാമമാത്രം ആണെന്നുമാണ് കണക്കുകള്‍. ഹിന്ദു സമൂഹത്തില്‍ മതപഠനം മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടേത് പോലെ നിര്‍ബന്ധമല്ല. മതബോധം നേടിയില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു വിധ വിലക്കുകളും ആരും ഏര്‍പ്പെടുത്താറുമില്ല. പക്ഷേ ക്ഷേത്ര മതപാഠശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും മദ്രസ അധ്യാപകര്‍ക്ക് തുല്യമായ വേതനം നല്കുകയല്ലേ വേണ്ടത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മതപാഠശാലകളിലെ അധ്യാപകര്‍ക്ക് ദേവസ്വം ബോര്‍ഡാണ് നിലവില്‍ വേതനം നല്‍കുന്നത്. അത് ഒരര്‍ത്ഥത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ പണമാണ്.
മദ്രസ അധ്യാപകരുടെ ക്ഷേമം കണക്കാക്കി പലിശ രഹിത ഭവന വായ്പ വരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വാസ്തവത്തില്‍ മദ്രസ അധ്യാപകര്‍ക്ക് വേണ്ടി ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്കുന്നുവെങ്കില് അതിനെ പ്രീണനം എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്.
സാമ്പത്തിക പരാധീനത കൊണ്ട് നട്ടം തിരിയുന്ന അവസ്ഥയിലാണ് സംസ്ഥാനം. കോടിക്കണക്കിന് രൂപ മദ്രസ അധ്യാപകര്‍ക്കുള്ള ശമ്പളയിനത്തില്‍ പൊതുഖജനാവില്‍ നിന്നും നല്‍കേണ്ടി വരുന്നത് പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടും. തീവ്രമതബോധം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മദ്രസകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിന് ഒരു ബദല്‍മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം മദ്രസ അധ്യാപകര്‍ക്ക് വേതനം നല്‍കുന്നതിന് പ്രയോജനപ്പെടുത്തുന്ന കാര്യം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. അതല്ലാതെ സമൂഹത്തിനാകെ പ്രയോജനം ലഭിക്കേണ്ട പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവഴിക്കാതെ മതം പഠിപ്പിക്കുന്നതിന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നത് അനീതിയാണ്. മതം അപ്പോള്‍ മനുഷ്യനെയല്ല സര്‍ക്കാരിനെ മയക്കുന്ന കറുപ്പാണ് എന്ന് പറയേണ്ടുന്ന അവസ്ഥയാണിപ്പോളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: